വിയന്ന: കൊവിഡ് വാക്സിന്‍ എടുക്കുന്നവര്‍ക്ക്, അരമണിക്കൂര്‍ നേരം ഫ്രീ സെക്സ്’ ഓഫര്‍ ചെയ്ത് ഓസ്ട്രിയയിലെ സോനാ ക്ലബ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

The FunPalast: Sex Star Sauna Club എന്ന സ്ഥാപനമാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വാക്സിന്‍ എടുക്കാന്‍ തയ്യാറാവുന്നവര്‍ക്ക് ക്ലബ്ബില്‍ നിന്ന് തങ്ങള്‍ക്ക് ഇഷ്ടമുള്ള ലൈംഗിക തൊഴിലാളിയെ തിരഞ്ഞെടുക്കാനുള്ള അവസരവും തങ്ങള്‍ നല്‍കുമെന്നും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.നവംബര്‍ ഒന്നാം തീയതി തുടങ്ങിയ ഈ പ്രോജക്റ്റ്, ഇനിയും വാക്സിന്‍ എടുക്കാന്‍ മടിച്ചു നില്‍ക്കുന്ന ജനങ്ങളെ അതിനായി പ്രലോഭിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് എന്ന് സോനാ ക്ലബ് ഡയറക്ടര്‍ ക്രിസ്റ്റോഫ് ലൈലാഷെര്‍ പറയുന്നു.

എല്ലാ തിങ്കളാഴ്ചകളിലും വൈകുന്നേരം നാലുമണി മുതല്‍ രാത്രി പത്തുമണി വരെ ഇങ്ങനെ ‘ഫ്രീ സെക്സ്’ വാക്സിനുകള്‍ നല്‍കപ്പെടും എന്ന് ക്ലബ് അധികൃതര്‍ അറിയിക്കുന്നു. പതിനാലു വയസ്സിന് മുകളിലുള്ളവര്‍ക്കും മുതിര്‍ന്നവര്‍ക്കൊപ്പം വന്നാല്‍ ഈ ക്ലിനിക്കിലെ വാക്സിനേഷന്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം എന്നും ക്ലബ് അധികൃതര്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക