രാ​മ​നാ​ട്ടു​ക​ര: എ​ട്ടു​വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ റി​ട്ട. ഗ്രേ​ഡ് എ​സ്.​ഐ അ​റ​സ്​​റ്റി​ല്‍.പു​റ്റേ​ക്കാ​ട് പീ​സ്‌​നെ​റ്റ് വീ​ട്ടി​ല്‍ ഉ​ണ്ണി​യെ​യാ​ണ് (56) പോ​ക്സോ നി​യ​മ​പ്ര​കാ​രം ഫ​റോ​ക്ക് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കു​ട്ടി​യു​ടെ ര​ക്ഷി​താ​വി‍ന്‍റെ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് അ​റ​സ്​​റ്റു ചെ​യ്ത​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോ​ഴി​ക്കോ​ട് സൗ​ത്ത് അ​സി. ക​മീ​ഷ​ണ​റു​ടെ ഓ​ഫി​സി​ല്‍ എ​സ്.​ഐ റാ​ങ്കി​ലി​രി​ക്കേ വി​ര​മി​ച്ച ഉ​ണ്ണി സ​ര്‍​വി​സി​ലി​രി​ക്കെ പോ​ക്സോ കേ​സു​ക​ളു​ടെ കേ​സ് ഫ​യ​ലു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട റി​പ്പോ​ര്‍​ട്ടു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തി​ലും ഇ​യാ​ള്‍ വി​ദ​ഗ്ധ​നാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്ബാ​ണ് എ​ട്ടു​വ​യ​സ്സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പ്ര​തി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.പ്ര​തി​യു​ടെ വീ​ട്ടി​ല്‍വെ​ച്ചും വീ​ടി​ന് സ​മീ​പ​ത്തെ ഷെ​ഡി​ല്‍ ​െവ​ച്ചും നി​ര​വ​ധി ത​വ​ണ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്ന് ചൈ​ല്‍ഡ് ലൈ​നി​നോ​ടാ​ണ് പെ​ണ്‍​കു​ട്ടി മൊ​ഴി ന​ല്‍കി​യ​ത്. തു​ട​ര്‍​ന്ന് ചൈ​ല്‍ഡ് ലൈ​ന്‍ ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ് ഫ​റോ​ക്ക് പൊ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്​​​റ്റ്​ ചെ​യ്ത​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക