ശ്രീകണ്ഠപുരം: ഓണ്‍ലൈനില്‍​ 299 രൂപയുടെ ചുരിദാറിന് ഓര്‍ഡര്‍ നല്‍കിയ യുവതിക്ക്​ നഷ്​ടപെട്ടത് ഒരു​ ലക്ഷം രൂപ.കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂല്‍ പ്രിയേഷി​‍െന്‍റ ഭാര്യ ചെല്ലട്ടന്‍ വീട്ടില്‍ രജനയുടെ പണമാണ് നഷ്​ടപ്പെട്ടത്.ഫേസ്​ബുക്കില്‍ പരസ്യം കണ്ടതിനെത്തുടര്‍ന്നാണ് രജന ചുരിദാറിന് ഓര്‍ഡര്‍ നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

299 രൂപ വിലയുള്ള ചുരിദാര്‍ ടോപ്പിന് സിലൂറി ഫാഷന്‍ എന്ന സ്ഥാപനത്തില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തത്. പണം ഗൂഗ്​ള്‍ പേ അക്കൗണ്ട് വഴി അയക്കുകയും ചെയ്തു.എന്നാല്‍, ഒരാഴ്ച കഴിഞ്ഞിട്ടും ചുരിദാര്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് പരസ്യത്തില്‍ക്കണ്ട സ്ഥാപനത്തി​‍െന്‍റ 7582825396 എന്ന നമ്ബറിലേക്ക് വിളിച്ചു. അപ്പോള്‍ വിലാസം പരിശോധിക്കുന്നതിനായി രജിസ്‌ട്രേഡ് മൊബൈല്‍ ഫോണില്‍നിന്ന്​ കമ്ബനിയുടെ നമ്ബറിലേക്ക് സന്ദേശമയക്കണമെന്ന് രജനയോട് അവര്‍ പറഞ്ഞു.

അതേസമയം സന്ദേശം അയച്ചതിന് പിറകെ രജനയുടെ ശ്രീകണ്ഠപുരം എസ്.ബി.ഐ അക്കൗണ്ടില്‍നിന്ന് ആറുതവണയായാണ് ഒരു ലക്ഷം രൂപ നഷ്​ടപ്പെടുകയായിരുന്നു. ഇതോടെ ആദ്യമയച്ച 299 രൂപയടക്കം 1,00,299 രൂപയാണ് ഇവര്‍ക്ക് നഷ്​ടമായത്. രജനയുടെ പരാതിയില്‍ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക