വയനാട് സ്വദേശി മിഥുൻ ബാബു ഒക്ടോബർ 30നാണ് ഷോപ്പിംഗ് വെബ്സൈറ്റായ ആമസോണിൽ പാസ്പോർട്ട് കവർ ഓർഡർ ചെയ്തത്. നവംബർ ഒന്നാം തീയതി തന്നെ അദ്ദേഹത്തിന് കവർ ലഭിച്ചു. എന്നാൽ അത് തുറന്നു നോക്കിയപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധയിൽ പെട്ടത്. തൃശൂർ കുന്നംകുളം സ്വദേശിയായ മുഹമ്മദ് സാലിഹിൻറെ പാസ്പോർട്ടും മിഥുൻ ബാബുവിനെ ലഭിച്ച പാസ്പോർട്ട് കവറിനുള്ളിൽ ഉണ്ടായിരുന്നു. ആമസോൺ ഷോപ്പിംഗ് സൈറ്റിൽ ഈ വിവരം അദ്ദേഹം റിപ്പോർട്ട് ചെയ്തെങ്കിലും ക്ഷമാപണം അല്ലാതെ പ്രശ്നത്തിന് എങ്ങനെ പരിഹാരം കാണണം എന്ന് അവർ യാതൊരുവിധ നിർദ്ദേശങ്ങളും നൽകിയിട്ടില്ല.

ഒറിജിനൽ പാസ്പോർട്ട് എങ്ങനെ കവറിൽ എത്തി?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒറിജിനൽ പാസ്പോർട്ട് എങ്ങനെ കവറിൽ എത്തി എന്നതിനെ പറ്റി കൃത്യമായ വിവരങ്ങൾ ഇല്ല. എന്നിരുന്നാലും ഒരു സാധ്യതയാണ് പ്രധാനമായും കണക്കാക്കുന്നത്. മുഹമ്മദ് സാലിഹ് എന്നയാൾ പാസ്പോർട്ട് കവർ ഓർഡർ ചെയ്യുകയും, റിട്ടേൺ കാലാവധിയിൽ ഇത് തിരികെ നൽകുകയും ചെയ്തു കാണും. എന്നാൽ പ്രോഡക്റ്റ് തിരികെ നൽകിയപ്പോൾ അതിനുള്ളിൽ വെച്ചിരുന്ന ഒറിജിനൽ പാസ്പോർട്ട് എടുത്തു മാറ്റുവാൻ അദ്ദേഹം വിട്ടു പോയിരിക്കാം എന്നാണ് കണക്കാക്കുന്നത്.

ഏതായാലും പാസ്പോർട്ട് ഇതുവരെ മടക്കി നൽകുവാൻ സാധിച്ചിട്ടില്ല. മുഹമ്മദ് സാലിഹിനെ ബന്ധപ്പെടുവാൻ മിഥുൻ ശ്രമിച്ചെങ്കിലും അതിന് ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക