പുതുപ്പള്ളി : പയ്യപ്പാടിയിൽ കഞ്ചാവ് ഗുണ്ടാ സംഘത്തിന്റെ ആക്രമം. കട അടച്ച ശേഷം വീട്ടിലേയ്ക്ക് മടങ്ങിയവർക്ക് നേരെ ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിന് ഇരയായവരെ രക്ഷിക്കാൻ എത്തിയ സി.പി.എം ഏരിയ സെക്രട്ടറിയ്ക്കും പരിക്കേറ്റു.

ഒമിനി വാനിൽ മണർകാട് ഐരാറ്റുനടയിലെ കട അടച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പയ്യപ്പാടി അടുമ്പും കാട് സ്വദേശികളായ സുമേഷ്, റെജി എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരെ രക്ഷപെടുത്താനെത്തിയ സിപിഎം ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസിനാണ് ആക്രമണത്തിൽ പരിക്കേറ്റത് . ഒമിനി വാണിനെ പിന്തുടർന്ന് രണ്ട് ബൈക്കുകളിലായെത്തിയ സംഘം പയ്യപ്പാടിയിൽ എത്തിയപ്പോൾ അക്രമണം അഴിച്ചു വിടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നമ്പർ മറച്ച വാഹനങ്ങളിലെത്തിയ സംഘമാണ് അക്രമത്തിന് നേതൃത്വം നൽകിയത്. ഒമിനിയെ പിന്തുടർന്ന് വന്ന സംഘം കമ്പി വടി ഉപയോഗിച്ച് വാഹനത്തിന്റെ ചില്ല് തകർക്കുവാൻ ശ്രമിച്ചു. വാഹനം നിർത്താതെ വന്നതോടെ ഹെൽമറ്റ് ഉപയോഗിച്ച് ചില്ലിലേക്ക് എറിഞ്ഞു.മരണ ഭീതിയിൽ വാഹനം നിർത്തി അടുത്തുള്ള സിപിഐഎം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസിന്റെ വീട്ടിലേക്ക് ഓടിക്കയറിയ ഇവരെ മാരകായുധങ്ങളുമായി അക്രമി സംഘം പിന്തുടർന്നു.

കമ്പി വടി ഉപയോഗിച്ച് വാഹനത്തിന്റെ ചില്ലുകൾ തകർത്ത ശേഷം റെജിയെയും , സുമേഷിനെയും ആക്രമികുകയായിരുന്നു. ശബ്ദം കേട്ട് സുഭാഷ് പി വർഗീസ് ഇറങ്ങി വന്നപ്പോഴേക്കും അക്രമി സംഘം കുരുമുളക് സ്പ്രേ അടിച്ചു.സുഭാഷ് പി വർഗീസിനും കുടുംബത്തിനും നേരെയും ആക്രമികൾ കുരുമുളക് സ്പ്രേ അടിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ ആക്രമി സംഘം ബൈക്കുമായി കടന്നു കളഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക