കോവിഡ് മഹാമാരി ഏൽപ്പിച്ച സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞു നിൽക്കുന്ന ജനങ്ങൾക്കു മുകളിൽ വലിയ ആഘാതമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും എണ്ണക്കമ്പനികളും ഇന്ധന വിലവർദ്ധനവ് അടിച്ചേൽപ്പിക്കുകയാണ്. ഇന്ധന വിലയിൽ വലിയ രീതിയിലുള്ള നികുതിഭാരം ജനങ്ങൾക്കുമേൽ ചുമത്തപ്പെട്ടുന്നു. സമാനമായി പരിഗണിക്കേണ്ട മറ്റൊരു വസ്തുത ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഇന്ധന ഡിമാൻഡ് ഏറ്റവും കുറഞ്ഞ് ഇരുന്ന സമയത്ത് പോലും എണ്ണക്കമ്പനികൾ രേഖപ്പെടുത്തിയത് വലിയ രീതിയിലുള്ള ലാഭമാണ്.

ക്രൂഡോയിൽ വില 147 ഡോളർ വരെ ഉയർന്നു നിന്ന് സമയത്തും ഇന്ത്യയിലെ ഡീസൽ വില കേവലം 45 രൂപയായിരുന്നു. എന്നാൽ ഈ നിലവാരത്തിൽ നിന്നും ക്രൂഡോയിൽ വില ബാരലിന് 65 രൂപയായി കുറഞ്ഞു നിൽക്കുന്ന ഇന്ന് 100 രൂപയ്ക്ക് മുകളിൽ ആണ് ഒരു ലിറ്റർ ഡീസലിന് ജനങ്ങളോട് ഈടാക്കുന്ന തുക. അതായത് ക്രൂഡോയിൽ വില പകുതിയിലേറെ താന്ന് നിൽക്കുമ്പോഴും ഡീസൽ വില വർധിച്ചത് മൂന്നിരട്ടി ആയിട്ടാണ്. കമ്പനികളും സർക്കാരും പറയുന്നത് കഴിഞ്ഞ മൂന്ന് മാസം കൊണ്ട് 40 ഡോളറിൽ നിന്ന് ക്രൂഡോയിൽ വില അറുപത്തി അഞ്ചു ഡോളറായി വർധിച്ച കഥയാണ്. എന്നാൽ 147 രൂപയിൽനിന്ന് ക്രൂഡോയിൽ വില കുറഞ്ഞപ്പോൾ എന്ത് സംഭവിച്ചു എന്ന് ആരും പറയുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമാക്കുന്ന ഈ ഇന്ധന കൊള്ളക്കെതിരെ വ്യത്യസ്തമായ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത അത് ഒരു പ്രതിഷേധ രൂപമാണ് നോ ഫ്യുവലിംഗ് ക്യാമ്പയിൻ. ആഴ്ചയിൽ രണ്ടുദിവസം പെട്രോളോ ഡീസലോ അടിക്കാതിരിക്കുക. ജനങ്ങൾ ഒന്നിച്ചു നിന്ന് തുടർച്ചയായി ഇത്തരമൊരു പ്രതിഷേധ മാർഗം സ്വീകരിച്ചാൽ അത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഉള്ള സാധ്യതകളേറെയാണ്.

പെട്രോൾ/ഡീസൽ അടിക്കുന്നില്ല എന്ന് കരുതി നമ്മുടെ യാത്രകൾ ഒഴിവാക്കേണ്ട കാര്യമില്ല. അന്നേ ദിവസം പൊതു ഗതാഗതത്തെ ആശ്രയിക്കുകയോ, പലർ ഒരുമിച്ച് ഒരു വാഹനത്തിൽ സഞ്ചരിക്കുകയോ ചെയ്തു ഉപഭോഗം കുറയ്ക്കുമ്പോൾ സർക്കാർ വരുമാനത്തിൽ ഇടിവ് ഉണ്ടാകും. തുടർച്ചയായി ഇത്തരം പ്രതിഷേധ മാർഗം സ്വീകരിച്ചാൽ അത് അധികാരികളുടെ ശ്രദ്ധയിൽ പെടും എന്നാണ് ഈ ആശയം മുന്നോട്ട് വയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.

കേരള സ്പീക്കസ് ന്യൂസ് പോർട്ടലിലെ ഒരു വായനക്കാരൻ പങ്കുവെച്ച് ആശയമാണ് നിങ്ങളുമായി ഇവിടെ പങ്കുവയ്ക്കുന്നത്. ഒരുകൂട്ടം സുഹൃത്തുക്കൾ ആലോചിച്ചെടുത്ത ഈ തീരുമാനം വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്. ഈ പ്രതിഷേധ പരിപാടിയുടെ ഭാഗമായി നവംബർ നാല്, അഞ്ച് തീയതികളിൽ പെട്രോളോ ഡീസലോ പമ്പുകളിൽ നിന്ന് അടിക്കാതെ ഇരുന്ന് ഇത്തരമൊരു പ്രതിഷേധത്തിൽ പങ്കാളികളാകുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു. ഗതാഗതം തടസ്സപ്പെടുത്താതെ, യാത്രികരെ ബുദ്ധിമുട്ടിക്കാതെ ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കാവുന്ന ഒരു സമരമുറയാണ് ഈ ആശയം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക