കൊല്ലം: ക്രിസ്തു വന്നതിന് ശേഷം പ്രാധാന്യം നഷ്ടമായ ഹിന്ദു ദൈവം ഏതാണെന്ന പരീക്ഷയിലെ ചോദ്യം വിവാദമായി. കൊല്ലത്ത് നടന്ന കെൺട്രോൾ നടത്തിയ പരീക്ഷയിലാണ് വിവാദ ചോദ്യം ഉൾപ്പെട്ടത്. അക്ഷയ കേന്ദ്രങ്ങളുടെ ഫ്രാഞ്ചേസിയെ കണ്ടെത്തുന്നതിനായാണ് കെൽട്രോൾ പരീക്ഷ നടത്തിയത്. ക്രിസ്തു വന്നതിന് ശേഷം പ്രാധാന്യം നഷ്ടമായ ഹിന്ദു ദൈവം ഏതാണ് എന്ന് ചോദിക്കുകയും, ഈ ചോദ്യത്തിന് നാല് ഓപ്ഷൻ നൽകുകയുമാണ് ചെയ്തിരുന്നത്.

ഓപ്ഷനുകളുമായി മഹാവിഷ്ണു, ബ്രഹ്മാവ്, മഹേശ്വരൻ, ഇന്ദ്രൻ എന്നീ ഓപ്ഷനുകളാണ് നൽകിയത്. ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതിയ ശേഷം പുറത്തിറങ്ങി. കൊല്ലത്ത് അക്ഷയ സെന്ററുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് കെൽട്രോൾ നടത്തിയ പരീക്ഷയിലാണ് വിവാദ ചോദ്യം ഉണ്ടായത്. തുടർന്നാണ് സംഭവം വിവാദമായത് അതിരൂക്ഷമായ രീതിയിൽ വിവാദം കത്തിപ്പടർന്നതും. തുടർന്നു, ഹൈന്ദവ സംഘടനകളുമായി ബന്ധപ്പെട്ട് പരാതി നൽകുകയായിരുന്നു. തുടർന്ന്, സംഘടനാ ഭാരവാഹികൾ കെൽട്രോണിനെ ബന്ധപ്പെട്ടു. തുടർന്നു, കെൽട്രോൺ കൊല്ലത്തെ അധികൃതരെ ബന്ധപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്നു, ഏഷ്യൻ ഇന്ത്യൻ ഹിസ്റ്ററി എന്ന വെബ് സൈറ്റിൽ വേദിക് കൾച്ചറൽ ടോപ്പിക് എന്ന ഭാഗത്തു നിന്നുമാണ് ഈ ചോദ്യം ഇട്ടതെന്നാണ് കെൽട്രോൾ അധികൃതർ വ്യക്തമാക്കിയത്. ഇതോടെ തങ്ങൾ നടത്തിയ പരിശോധനയിൽ ക്രൈസ്തവ സംഘടനകൾ ഉണ്ടാക്കിയ വെബ് സൈറ്റിൽ നിന്നാണ് ചോദ്യം പകർത്തിയതെന്നു കണ്ടെത്തിയതായി ഹൈന്ദവ സംഘടനകൾ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ ഹൈന്ദവ സംസ്‌കാരത്തെ തകർക്കുന്നതിനുള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ഹൈന്ദവ സംഘടനകൾ ആരോപിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രതിഷേധം ഉണ്ടാകുമെന്നും ഹൈന്ദവ സംഘടനകൾ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക