കോട്ടയം: കെ.എസ്​.ആര്‍.ടി.സിയുടെ സൂപ്പര്‍ക്ലാസ്​ സര്‍വിസുകളുടെ പഴക്കം ഏഴില്‍നിന്ന്​ ഒമ്ബതുവര്‍ഷമായി ഉയര്‍ത്തി.ഇതോടെ ഏഴിനും ഒമ്ബതിനും ഇടയില്‍ വര്‍ഷം പഴക്കമുള്ള 704 ബസുകള്‍ ഫാസ്​റ്റ്​ പാസഞ്ചര്‍, സൂപ്പര്‍ ഫാസ്​റ്റ്​, സൂപ്പര്‍ എക്​സ്​പ്രസ്​, സൂപ്പര്‍ ഡീലക്​സ്​ സര്‍വിസുകളായി നിരത്തിലിറങ്ങും. 1999ലാണ്​ മോ​ട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്​ത്​ സൂപ്പര്‍ ക്ലാസ്​ സര്‍വിസുകള്‍ തുടങ്ങിയത്​.

ഫാസ്​റ്റിന്​ മൂന്നുവര്‍ഷവും സൂപ്പര്‍ഫാസ്​റ്റിന്​ മുക​ളിലേക്കുള്ള സര്‍വിസുകള്‍ക്ക്​ രണ്ടുവര്‍ഷവും പഴക്കമുള്ള ബസുകളേ ഉപയോഗിക്കാവൂ എന്നായിരുന്നു നിയമം. ഇവയിലൊന്നും നിന്ന്​ യാത്ര അനുവദിച്ചിരുന്നില്ല. പുതിയ വണ്ടികള്‍ ഉപയോഗിക്കുന്നതിനാലും യാത്രികര്‍ക്ക്​ അധിക സൗകര്യം കിട്ടുന്നതിനാലും ഉയര്‍ന്ന യാത്രക്കൂലി ഇൗടാക്കാനും അനുമതി നല്‍കി. 2010ല്‍ നടപ്പാക്കിയ ഭേദഗതിയിലൂടെ അഞ്ചുവര്‍ഷം പഴക്കമുള്ളവ ഫാസ്​റ്റായും മൂന്നു വര്‍ഷംവരെയുള്ളവ സൂപ്പര്‍ ഫാസ്​റ്റായും ഓടിക്കാമെന്നായി.ഡീലക്​സ്​ ബസുകള്‍ക്ക്​ അപ്പോഴും രണ്ടുവര്‍ഷം പരിധി നിലനിന്നു. 2018ല്‍ വരുത്തിയ ഭേദഗതിയില്‍ എല്ലാ സൂപ്പര്‍ക്ലാസുകളുടെയും പഴക്കം ഏഴുവര്‍ഷമാക്കി. ഇതാണ്​ ഗതാഗത സെക്രട്ടറിയുടെ ഉത്തരവി​ല്‍ ഒമ്ബതാക്കിയത്​. പ്രീമിയം എ.സി ബസുകള്‍ക്കടക്കം ഇത്​ ബാധകമാണ്​​. കോവിഡ്​ മൂലം രണ്ടുവര്‍ഷമായി ബസുകള്‍ ഓടിക്കാനായിട്ടില്ലെന്ന്​ കാണിച്ച്‌​ കെ.എസ്​.ആര്‍.ടി.സി നല്‍കിയ അപേക്ഷയിലാണ്​ കാലാവധി ദീര്‍ഘിപ്പിക്കുന്നതെന്ന്​ ഉത്തരവില്‍ പറയുന്നു​. സ്​കൂള്‍ തുറക്കല്‍, ശബരിമല സീസണ്‍ കണക്കിലെടുക്കണമെന്നും പുതിയ ബസുകള്‍ നിരത്തിലിറക്കാന്‍ സാമ്ബത്തിക പ്രതിസന്ധി തടസ്സമാണെന്നും അപേക്ഷയിലുണ്ട്​. ചെയര്‍മാനും മാനേജിങ്​ ഡയറക്​ടറുമായ ബിജുപ്രഭാകര്‍ ഒക്​ടോബര്‍ 22ന്​ നല്‍കിയ അപേക്ഷ ഗതാഗത സെക്രട്ടറിയായ ബിജുപ്രഭാക​ര്‍ ഒക്​ടോബര്‍ 29ന്​​ അംഗീകരിക്കുകയായിരുന്നു​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക