തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ന് അര്‍ധരാത്രി മുതല്‍ ശനിയാഴ്‌ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്.നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്ബളം പിടിക്കും. നാളെയും മറ്റന്നാളും ജോലിക്ക് ഹാജരായില്ലെങ്കില്‍ ഡയസ്നോണായി കണക്കാക്കും. 5,6 തീയതികളില്‍ ഒരു ഉദ്യോഗസ്ഥനെങ്കിലും മുഴുവന്‍ സമയവും ഉണ്ടായിരിക്കണം.

ശമ്ബള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ ഇന്ന് അര്‍ധരാത്രി മുതലാണ് പണിമുടക്കുന്നത്. ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും ബിഎംഎസിന്‍റെ എംപ്ലോയീസ് സംഘവും ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂര്‍ പണിമുടക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക