തിരുവനന്തപുരം: തെക്കൻ കേരളത്തിൽ കനത്ത മഴയിൽ കനത്ത നാശ നഷ്ടം. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. കൊല്ലം പുനലൂരിൽ മലവെള്ളപ്പാച്ചിലുണ്ടായി. ഇടപ്പാളയത്താണ് മലവെള്ളപ്പാച്ചിലുണ്ടായത്. നാല് വീടുകളിൽ വെള്ളം കയറി.ഒരു ജീപ്പും കാറും ഓട്ടോറിക്ഷയും ഒഴുകിപ്പോയി. ആളപായമില്ലെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.

കോട്ടയം എരുമേലി എയ്ഞ്ചൽവാലിയിൽ ഉരുൾപൊട്ടി. നിരവധി വീടുകളിൽ വെള്ളം കയറിയതായും ആളപായമില്ലായെന്നും റിപ്പോർട്ട് ചെയ്തു. പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. എൻ.ഡി.ആർ.എഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അതേസമയം മല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് വീണ്ടും 138.25 അടിയായി ഉയർന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രാദേശികമായി ലഭിക്കുന്ന വിവരം അനുസരിച്ച് ഉരുൾ പൊട്ടിയത് വനത്തിലാണെന്നും വെള്ളം വീടുകളിൽ കയറിയെങ്കിലും ഇപ്പോൾ ഒഴുകി പോയിട്ടുണ്ട് എന്നും പ്രാഥമികമായി റിപ്പോർട്ട് ചെയ്യുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക