ഡൽഹി: ഫ്രാൻസിസ് മാർപ്പാപ്പയും നരേന്ദ്ര മോദിയും തമ്മിൽ ഈ മാസം 30ന് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയെപ്പറ്റി ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചതായി കെസിബിസി അറിയിച്ചു. മോദിയുടെ റോം സന്ദർശനത്തിനിടെയാണ് കൂടിക്കാഴ്ച നടക്കുക.

ജി-20 ഉച്ചകോടിയുടെ ഭാഗമായി ഈ ആഴ്ച അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദി റോമിലേക്ക് തിരിക്കും. ഈ മാസം 30, 31 തീയതികളിലാണ് ജി-20 ഉച്ചകോടി. ഇതിൻ്റെ മുന്നോടി ആയാണ് മാർപ്പാപ്പയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് പതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രിയും വത്തിക്കാൻ തലവനും ആഗോള കത്തോലിക്ക തലവനുമായ ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടക്കുന്നത്. മുൻപ് ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അന്ന് ഇന്ത്യ അതിന് അനുമതി നൽകിയിരുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക