മലപ്പുറം: അവൾ എന്റെ മുന്നിലെത്തിയത് അർദ്ധനഗ്നയായാണ്, വായിൽ ഷോൾ തിരുകിയ ശേഷമായിരുന്നു പീഡനമെന്ന് അവൾ പറയുന്നുണ്ടായിരുന്നു. അതിക്രൂരമായ പീഡനമാണ് ആ പെൺകുട്ടിയ്ക്കു നേരിടേണ്ടി വന്നത്. മലപ്പുറം കൊണ്ടോട്ടി കോട്ടൂക്കരയിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സംഭവത്തിലെ ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.

അർദ്ധനഗ്‌നയായിട്ടായിരുന്നു പെൺകുട്ടി അഭയം തേടിയതെന്നും, ദേഹത്താകെ മണ്ണ് പറ്റിയിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു. ഷാൾ പെൺകുട്ടിയുടെ വായിൽ കുത്തിക്കയറ്റിയിരുന്നുവെന്നും, കൈകൾ കെട്ടിയിരുന്നുവെന്നും ദൃക്സാക്ഷി വ്യക്തമാക്കി. വെളുത്ത് തടിച്ച് മീശയും താടിയുമില്ലാത്ത ആളാണ് പ്രതിയെന്നും, അയാളെ താൻ മുൻപ് കണ്ടിട്ടുണ്ടെന്നും പെൺകുട്ടി പറഞ്ഞുവെന്നും ദൃക്സാക്ഷി കൂട്ടിച്ചേർത്തു. ബലാത്സംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട പെൺകുട്ടി സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ പ്രതി കല്ലുകൊണ്ട് തലയ്ക്കിടിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക