ശ്രീനഗര്‍: ലോകകപ്പ് ട്വന്‍റി ട്വന്‍റിയില്‍ ഇന്ത്യയെ തോല്‍പിച്ച പാകിസ്താനെ പിന്തുണച്ച്‌ മുദ്രാവാക്യം വിളിച്ച വിഘടനവാദസ്വഭാവം കാട്ടിയ കശ്മീരി വിദ്യാര്‍ത്ഥികള്‍ ക്ക് നേരെ തിരിഞ്ഞ് മറ്റ് കോളേജ് വിദ്യാര്‍ത്ഥികള്‍. പഞ്ചാബിലെ സന്‍ഗ്രൂരിലുള്ള ഭായ് ഗുര്‍ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍റ് ടെക്‌നോളജിയിലാണ് ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഇന്ത്യയ്ക്ക് മേല്‍ ക്രിക്കറ്റില്‍ പാകിസ്ഥാന്‍ നേടിയ വിജയത്തെച്ചൊല്ലി സംഘര്‍ഷമുണ്ടായത്. ടി20 ലോകകപ്പില്‍ പാകിസ്താന്‍ വിജയിച്ചതിന് പിന്നാലെയാണ് കശ്മീരി വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത്. ആസാദി മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു.

ഇന്ത്യയ്ക്കകത്ത് ഇന്ത്യയുടെ തോല്‍വി ആഘോഷിച്ച കശ്മീരി വിദ്യാര്‍ത്ഥികളുടെ വിഘടന മനോഭാവത്തില്‍ പ്രകോപിതരായ ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ സംഘം ചേര്‍ന്നു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി. കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റതായി പറയുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പ്രശ്‌ന പരിഹരിച്ചതായാണ് വിവരം.90 ഓളം കശ്മീരി വിദ്യാര്‍ത്ഥികളാണ് കോളേജില്‍ പഠിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക