ഇടുക്കി: വിവാഹ പാര്‍ട്ടിക്കിടെ കളര്‍ചേര്‍ത്ത സ്പിരിറ്റ് വില്‍പന നടത്തിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍. എല്ലപ്പെട്ടി കെ കെ ഡിവിഷനില്‍ അജിത് ആണ് മൂന്നാര്‍ പൊലീസിന്റെ പിടിയിലാത്. എല്ലപ്പെട്ടി എസ്റ്റേറ്റ് മേഖലയില്‍ വ്യാപകമായി സ്പിരിറ്റ് വില്പന നടക്കുന്നതായി മൂന്നാര്‍ പൊലീസിന് വിവരം ലഭിച്ചിരുന്നു.

പരാതിയെ തുടര്‍ന്ന് മൂന്നുദിവസം മുമ്പ് സിഐ മനീഷ് കെ കുര്യാക്കോസിന്റ നേത്യത്വത്തില്‍ എസ്റ്റേറ്റില്‍ പരിശോധന നടത്തി. പ്രശ്നബാധിത മേഖലയില്‍ പൊലീസിന്റ സ്പെഷ്യല്‍ സ്‌കോടിനെയും നിയോഗിച്ച്‌ പരിശോധന നടത്തുന്നതിനിടെയാണ് വിവാഹ പാര്‍ട്ടിയില്‍ കളര്‍ ചേര്‍ത്ത സ്പിരിറ്റ് അജിത് വില്പന നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരിശോധനയില്‍ അജിത്തിന്റെ പക്കല്‍ നിന്നും ഏഴ് ലിറ്റര്‍ കളര്‍ ചേര്‍ത്ത സ്പിരിറ്റ് കണ്ടെത്തിയതായി സി ഐ മനീഷ് കെ കുര്യാക്കോസ് പറഞ്ഞു. അജിത്തിനെതിരെ 2018 ലും 19 ലും എസ്റ്റേറ്റ് മേഖലയില്‍ മദ്യം വില്പന നടത്തിയതിന് എക്സൈസ് കേസെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക