തിരുവനന്തപുരം: എന്‍ജിനീയറിങ്​, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്​മെന്‍റ്​ www.cee.kerala.gov.in വെബ്​സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ കോളജുകളില്‍ അലോട്ട്മെന്‍റ്​ ലഭിച്ചവര്‍ (ഒന്നാം ഘട്ടത്തില്‍ അലോട്ട്മെന്‍റ്​ ലഭിച്ച്‌ ഫീസ്​ ഒടുക്കിയവര്‍ ഉള്‍പ്പെടെ) ഈ മാസം 25ന്​ വൈകീട്ട്​ നാലിന്​ മുമ്ബായി ബന്ധപ്പെട്ട കോളജുകളില്‍ പ്രവേശനം നേടണം.

സര്‍ക്കാര്‍ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ കോളജുകളില്‍ അലോട്ട്​മെന്‍റ്​ ലഭിച്ചവര്‍ക്ക്​ കോവിഡ് മൂലമോ മഴയെ തുടര്‍ന്നുള്ള പ്രകൃതിക്ഷോഭം മൂലമോ നേരിട്ട് ഹാജരായി പ്രവേശനം നേടാന്‍ സാധിക്കാത്ത സാഹചര്യമുണ്ടെങ്കില്‍ അലോട്ട്മെന്‍റ്​ ലഭിച്ച കോളജുമായി ബന്ധപ്പെട്ട് അധികൃതരുടെ നിര്‍ദേശപ്രകാരം പ്രവേശന നടപടികളില്‍ പങ്കെടുക്കണം. സര്‍ക്കാര്‍/എയ്ഡഡ് കോളജുകളില്‍ അലോട്ട്മെന്‍റ്​ ലഭിച്ചവര്‍ (ഒന്നാംഘട്ടത്തില്‍ അലോട്ട്മെന്‍റ്​ ലഭിച്ച്‌ ഫീസ്​ ഒടുക്കിയവര്‍ ഉള്‍പ്പെടെ) ഇപ്പോള്‍ കോളജുകളില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതില്ല. ഈ വിദ്യാര്‍ഥികള്‍ പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റ്​ മുഖാന്തരം വെബ്സൈറ്റില്‍ നിര്‍ദേശിച്ച രീതിയില്‍ ഓണ്‍ലൈനായി പ്രവേശനം നേടണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫീസൊടുക്കി പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്‍റും ബന്ധപ്പെട്ട സ്​ട്രീമില്‍ ഉയര്‍ന്ന ഓപ്ഷനുകളും റദ്ദാകും. എന്‍ജിനീയറിങ്​/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി കോഴ്സുകളില്‍ പ്രവേശനം നേടേണ്ട തീയതിയും സമയവും ഉള്‍പ്പെടുത്തിയ വിശദ ഷെഡ്യൂള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ഹെല്‍പ് ലൈന്‍ നമ്ബര്‍: 04712525300.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക