തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമന യോഗ്യത പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ് ) ജനുവരി ഒമ്ബതിന് നടത്തും.ഒക്ടോബര്‍ 30 ന് വൈകീട്ട് അഞ്ചുവരെ www.lbscentre.kerala.gov.in ലൂടെ അപേക്ഷിക്കാം.എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് പരീക്ഷ നടത്തുക. പ്രോസ്പെക്ടസും സിലബസും വെബ്സൈറ്റില്‍. ബിരുദാനന്തര ബിരുദത്തിന് പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ േഗ്രഡും ബി.എഡും ആണ് അടിസ്ഥാനയോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ബി.എഡ് വേണ്ട. എസ്.സി/എസ്.ടി, വി.എച്ച്, പി.എച്ച് വിഭാഗങ്ങള്‍ക്ക് അഞ്ചു ശതമാനം മാര്‍ക്കിളവുണ്ട്.അടിസ്ഥാനയോഗ്യതയില്‍ ഒന്നുമാത്രം നേടിയവര്‍ക്ക് നിബന്ധനകളോടെ അപേക്ഷിക്കാം. പി.ജി മാത്രം നേടിയവര്‍ ബി.എഡ് അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ ആയിരിക്കണം. അവസാനവര്‍ഷ പി.ജി ചെയ്യുന്നവരാണെങ്കില്‍ ബി.എഡ് ഉണ്ടായിരിക്കണം. സെറ്റ് ഫലം പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിനകം യോഗ്യത പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആ ചാന്‍സില്‍ പാസായതായി പരിഗണിക്കില്ല.ജനറല്‍, ഒ.ബി.സി വിഭാഗങ്ങള്‍ ഫീസിനത്തില്‍ 1000 രൂപയും എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി വിഭാഗങ്ങള്‍ 500 രൂപയും ഓണ്‍ലൈനായി ഒടുക്കണം. പി.ഡബ്ല്യു.ഡി വിഭാഗക്കാര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിെന്റ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പട്ടികവിഭാഗക്കാര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിെന്റ ഒറിജിനല്‍, ഒ.ബി.സി, നോണ്‍ക്രീമിലെയര്‍ വിഭാഗങ്ങള്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിെന്റ അസ്സല് (2020 ഒക്ടോബര്‍ 21 നും 2021 ഒക്ടോബര്‍ 30 നും ഇടയില്‍ ലഭിച്ചത്) എന്നിവ പരീക്ഷ പാസാകുന്നപക്ഷം ഹാജരാക്കണം. വിവരങ്ങള്‍ www.lbscentre.kerala.gov.in ല്‍.