മുണ്ടക്കയം: പെരുമഴയിൽ പൊട്ടിയൊലിച്ചെത്തിയ ദുരിതപ്പേമാരിയിൽ എല്ലാം തകർന്ന ജനത്തിന് ആശ്വാസമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രളയ ഭൂമിയിൽ വേറിട്ട പ്രവർത്തനവുമായി എത്തിയത്.

പ്രളയം തകർത്ത കൂട്ടിക്കൽ മേഖലയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വേറിട്ട പ്രവർത്തനം നടത്തിയത്. പ്രളയച്ചെളിയിൽ മുങ്ങിയ വീടുകളും, വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും വൃത്തിയാക്കാൻ പ്രവർത്തകർ ഒന്നിച്ച് രംഗത്തിറങ്ങി. മഴയും പേമാരിയും, മുട്ടോളം താഴ്ന്നു പോകുന്ന ചെളിയും വകവയ്ക്കാതെയായിരുന്നു പ്രവർത്തകർ ആവേശത്തോടെ രംഗത്തിറങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചാണ്ടി ഉമ്മന്റെയും ചിന്തു കുര്യൻ ജോയിയുടെയും നേതൃത്വത്തിൽ
എല്ലാ പ്രതിബന്ധങ്ങളെയും അവഗണിച്ചാണ് യൂത്ത് ബ്രിഗേഡിനൊപ്പം പ്രവർത്തകർ രംഗത്തിറങ്ങിയത്. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ മിൽമ്മ പാലും തൈരും.. വിതരണം ചെയ്യുന്നതിനു ഡിസിസി ഭാരവാഹിയും മിൽമ ഡയറക്ടർ ബോർഡ് അംഗവുമായ ജോണി ജോസഫ് മുൻകൈ എടുത്തു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, പി.ടി തോമസ് എം.എൽ.എ, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവർ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക