തിരുവനന്തപുരം : വിമാനത്താവളം ഇന്നലെ അര്‍ധരാത്രിയോടെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു.അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്ത് കൊണ്ടുള്ള കൈമാറ്റ കരാറിലും ഒപ്പ് വെച്ച്‌ കഴിഞ്ഞു. ഇനി 50 വര്‍ഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിനാണ്. അദാനി ഗ്രൂപ്പിന്റെ പ്രതിനിധി ജി മധുസൂദന റാവുവിന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി രവീന്ദ്രന്‍ കരാര്‍ രേഖകള്‍ കൈമാറി.

വിമാനത്താവളത്തില്‍ ഇപ്പോള്‍ ഉള്ള ജീവനക്കാരില്‍ പകുതിയോളം പേരെ വിമാനത്താവളത്തില്‍ നിലനിര്‍ത്തുമെന്നും അറിയിച്ചിരുന്നു . അതേസമയം വിമാനത്താവളത്തിന്റെ ഏറ്റെടുക്കലിനെതിരെ കേരളം സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ ഇരിക്കുകയാണ്. പകുതിയോളം പേരെ മാത്രം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ബാക്കിയുള്ളവരെ എയര്‍ പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയുടെ കീഴിലുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറ്റുമെന്ന് അറിയിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ആക്ഷന്‍ കൗണ്‍സില്‍ വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിന് എതിരെയുള്ള പോരാട്ടം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.2021 ജനുവരി 19 നാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയ്ക്കുള്ള കരാര്‍ അദാനി ഗ്രൂപ്പുമായി ഒപ്പ് വെച്ചത്. 50 വ​ര്‍​ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍ ഒപ്പ് വെച്ചത്. വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയര്‍പോര്‍ട്ട്സ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്ബനിയുടെ കീഴിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക