തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗരേഖയായി. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താന്‍ പാടുള്ളു. എല്‍ പി തലത്തില്‍ ഒരു ക്ലാസില്‍ പത്ത് കുട്ടികളെ വരെ ഒരു സമയം ഇരുത്താം.

ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി തയ്യാറാക്കിയ കരട് മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് സമര്‍പിച്ചു. പ്രൈമറി ക്ലാസുകളില്‍ പരമാവധി പത്ത് കുട്ടികളേയും ഹൈസ്‌കൂള്‍, ഹയര്‍ സെകന്‍ഡറി ക്ലാസുകളില്‍ 20 കുട്ടികളെ വീതവും ഇരുത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകള്‍. ആദ്യഘട്ടത്തില്‍ ഉച്ച ഭക്ഷണ വിതരണമുണ്ടാവില്ല. ക്ലാസുകള്‍ തമ്മിലുള്ള ഇടവേളകള്‍ വ്യത്യസ്ത സമയത്തായിരിക്കണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. കുട്ടികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനം.

കുട്ടികളിലും രക്ഷിതാക്കളിലുമുള്ള ആശങ്കയും ആരോഗ്യ വകുപ്പിന്റെ കോവിഡ് പ്രോടോകോളും പരിഗണിച്ചാണ് എണ്ണത്തില്‍ കര്‍ശന നിയന്ത്രണം. സ്‌കൂളുകളില്‍ ഹെല്‍ത്ത് മോണിറ്ററിങ് കമിറ്റികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. അന്തിമ മാര്‍ഗരേഖ ചൊവ്വാഴ്ച പുറത്തിറക്കിയേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക