തിരുവനന്തപുരം: പ്രതിഷേധം കടുപ്പിച്ച്‌ വി എം സുധീരന്‍. രാഷ്ട്രീയകാര്യസമിതിയിലെ അംഗത്വം രാജിവച്ചതിന് പിന്നാലെ അദ്ദേഹം എ ഐ സി സി അംഗത്വവും രാജിവച്ചു.രാജിക്കത്ത് സോണിയാഗാന്ധിക്ക് അയച്ചു കൊടുത്തു.സംസ്ഥാനത്തിലെ പാര്‍ട്ടി നേതൃത്വത്തോടുള്ള വിയോജിപ്പാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.രാഷ്ട്രീയകാര്യസമിതിയിലെ അംഗത്വം രാജിവച്ചതിന് പിന്നാലെ സുധീരനെ അനുനയിപ്പിക്കാന്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശയും ഇടപെട്ടിരുന്നു. എങ്കിലും സുധീരന്‍ രാജിയില്‍ ഉറച്ചുനില്‍ക്കുകായിരുന്നു. എ ഐ സി സി അംഗത്വവും രാജിവച്ചതോടെ അനുനയ നീക്കം കൂടുതല്‍ വേഗത്തിലാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക