ഒഐസിസി സൗദി നാഷ്ണൽ കമ്മറ്റി പ്രസിഡണ്ട് ആയിരിക്കെ നിര്യാതനായ പി എം നജീബിൻറെ ധീരോദാത്തമായ പ്രവർത്തനങ്ങൾ മുൻ നിർത്തി ഒഐസിസി സൗദി നാഷ്ണൽ കമ്മിറ്റി കർമ്മ പുരസ്‌കാരങ്ങൾ നല്കാൻ തീരുമാനിച്ചു. തൻറെ പ്രത്യേകമായ പ്രവർത്തക മികവുകൊണ്ട് വ്യത്യസ്തമായ മേഖലകളിൽ കോവിഡിൻറെ തുടക്ക കാലഘട്ടത്തിൽ സമാനതകളില്ലാത്ത ജീവകാരുണ്ണ്യ സാമൂഹ്യ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തു കൊണ്ട് ഇടപെടുകയും സാന്നിധ്യം കൊണ്ട് മികവുതെളിയിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു ശ്രീ പിഎം നജീബിൻറേത്.
കോവിഡ് മൂലം മരണപ്പെട്ട കേരളത്തിലെ 14 ജില്ലകളിലെയും ഏറ്റവും നിർദ്ധനരായ പ്രവാസിയുടെ 14 കുട്ടികൾക്ക് പഠന സഹായം എന്ന നിലക്ക് 15,000 രൂപ വീതം സ്കോളർഷിപ് നൽകി സഹായിക്കാനും, പൊതുപ്രവർത്തന രംഗത്തും, ആരോഗ്യ രംഗത്തും, ജീവകാരുണ്യപ്രവർത്തന രംഗത്തും, കായിക രംഗത്തും, വിദ്യാഭ്യാസ മേഖലകളിലും തന്റേതായ ഇടം കണ്ടെത്തിയ  പിഎം നജീബിനോടുള്ള ആദരസൂചകമായി ഇത്തരം മേഖലകളിൽ കഴിവ് തെളിയിച്ച ആളുകളെ കണ്ടെത്തി പിഎം നജീബ് കർമ്മ പുരസ്‌കാരങ്ങൾ നൽകികൊണ്ട് വരുംതലമുറക്ക് പ്രചോദനം നൽകത്തക്ക രീതിയിൽ അദ്ദേഹത്തിൻറെ ഓർമ്മകൾ നിലനിർത്തികൊണ്ടുപോകുവാനും സൗദി നാഷണൽ കമ്മിറ്റി തീരുമാനിച്ചു.
സൂം പ്ലാറ്റ്ഫോമിൽ ചേർന്ന സൗദി നാഷണൽ കമ്മിറ്റിയുടെ യോഗത്തിന് ആക്ടിങ്ങ് പ്രസിഡൻറ് അഷ്റഫ് വടക്കേവിള അധ്യക്ഷത വഹിച്ചു.
വരും വർഷങ്ങളിൽ അദ്ദേഹത്തിൻറെ ഓർമദിനമായ മെയ് 4 ന് സൗദിയിലുടനീളം രക്തദാന ക്യാമ്പുകൾ സംഘടുപ്പിക്കാനും,
സൗദിയിലെ പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി അർപ്പണ മനോഭാവത്തോടെ പ്രവർത്തനം കാഴ്ചവെക്കുന്ന കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ സമുന്നതനായ ഒരു വ്യക്തിക്കും, ഒരു ജീവകാരുണ്യ പ്രവർത്തകനും, ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർക്കും,നഴ്‌സിനും, മേഖലയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന കലാകായിക പ്രതിഭകൾക്കും മാധ്യമരംഗത്ത് നിസ്തുലമായ പ്രവർത്തനം നടത്തുന്ന ഒരു മാധ്യമ പ്രവർത്തകനെയും, വിദ്യാഭ്യാസ മേഖലയിലെ മികച്ച അദ്യാപകരെയും പിഎം നജീബ് കർമ്മ പുരസ്‌കാരം നൽകി വരും വർഷങ്ങളിൽ ആദരിക്കാനും തീരുമാനിച്ചു.

പ്രവാസജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിബന്ധങ്ങൾ തരണം ചെയ്തുകൊണ്ട് ഒരു പുരുഷായുസ്സ് മുഴുവൻ  ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനും കോൺഗ്രസിൻ്റെ പ്രവാസി സംഘടനയെ ഐക്യത്തോടെ നയിക്കുകയും കഠിനപ്രയത്നം ചെയ്ത നേതാവ് എന്ന നിലക്ക് അദ്ദേഹത്തിൻറെ പ്രചോദനം വരും തലമുറയിലെ പ്രവർത്തകരിലേക്ക് നേരിട്ടെത്തിക്കുവാൻ ഒഐസിസി യുടെ സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന ഒരു പ്രവർത്തകനെയും ഉൾപ്പെടെ പിഎം നജീബ് കർമ്മ പുരസ്‌കാരം നല്കി ആദരിക്കുവാനും തീരുമാനിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷാജി സോണ കർമ്മ പദ്ധതികൾ പ്രഖ്യാപിച്ചു. പുരസ്‌കാരത്തിന് അർഹരാകുന്ന മുഴുവൻ ആളുകളെയും പ്രത്യേകം നിയോഗിക്കപ്പെട്ട ജൂറിയായിരിക്കും തിരഞ്ഞെടുക്കപ്പെടുക. പൊതുസമൂഹത്തിൽനിന്നും സ്വീകരിക്കുന്ന അപേക്ഷകളോ നാമ നിർദ്ദേശങ്ങളോ കൃത്യമായ മാനദണ്ഡങ്ങൾക്കനുസരിച്ചു ജൂറി അംഗങ്ങൾ ആയിരിക്കും തിരഞ്ഞെടുക്കുക. ഇതിനോടകം തന്നെ പതിന്നാല് ജില്ലകളിലെയും പതിന്നാല് വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസ സ്‌കോളർഷിപ്പിനുള്ള തുക കമ്മിറ്റിക്ക് സമാഹരിക്കാൻ കഴിഞ്ഞിട്ടുമുണ്ട്. ഇതുമായിബന്ധപ്പെട്ട തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്നും യോഗം അറിയിച്ചു.
പദ്ധതിയുടെ ആദ്യ പരിപാടി അദ്ദേഹത്തിൻറെ കർമ്മ മണ്ഡലമായിരുന്ന ദമാമിലും വരും വർഷങ്ങളിൽ റിയാദ്, ജിദ്ധ, അബഹ തുടങ്ങിയ മറ്റ് പ്രവിശ്യകളിലുമായിട്ടായിരിക്കും സംഘടിപ്പിക്കുന്നത്.
പ്രസ്തുതയോഗത്തിൽ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞു മുഹമ്മദ് കൊടശ്ശേരി, ജയരാജ് കൊയിലാണ്ടി, നാസറുദീൻ റാവുത്തർ, ഫൈസൽ ഷരീഫ്, സിദ്ദീഖ് കല്ലൂപറമ്പൻ, ജെ.സി. മേനോൻ, കുഞ്ഞുമോൻ കൃഷ്ണപുരം, ജോൺസൻ മാർക്കോസ്, ഷാനവാസ്.എസ്. പി എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.
വൈസ് പ്രസിഡന്റ് ഷങ്കർ എളങ്കൂർ
നിയന്ത്രിച്ച സൂംപ്ലാറ്റ് ഫോം യോഗത്തിൽ ജനറൽ സെക്രട്ടറിമാരായ മാത്യു ജോസഫ് സ്വാഗതവും സത്താർ കായംകുളം നന്ദിയും പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക