കോഴിക്കോട് നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ കുടുംബത്തിന് ധനസഹായം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.ആശുപത്രിയില്‍ ചെലവായ 2,42,603 രൂപ അനുവദിച്ച്‌ നല്‍കണമെന്ന് കാണിച്ച്‌ കുട്ടിയുടെ പിതാവ് അപേക്ഷ നല്‍കിയിരുന്നു.അതിനിടെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ പാഴൂരിനെനിപ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. സമ്ബര്‍ക്കപട്ടികയിലുണ്ടായിരുന്ന എല്ലാവരുടെയും നിപ പരിശോധനഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് നടപടി. വാര്‍ഡില്‍ ജാഗ്രത തുടരും. ആരോഗ്യവിഭാഗത്തിന്റേയും പൊലീസിന്റേയും നിരീക്ഷണം ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. മാര്‍ക്കറ്റുകളിലും മറ്റു പൊതുസ്ഥലങ്ങളിലും കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്നത് നിയന്ത്രിക്കാനും നിര്‍ദേശമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക