ഡല്‍ഹി: യു.എസ് സന്ദര്‍ശനത്തിനിടെ വിമാനത്തില്‍ നിന്ന് പകര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. അമേരിക്കന്‍ യാത്രയ്ക്കിടെ എയര്‍ ഇന്ത്യന്‍ വണ്‍ വിമാനത്തിലിരുന്ന് ഫയല്‍ നോക്കുന്ന ചിത്രം പ്രധാനമന്ത്രി തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്. നീണ്ട വിമാനയാത്ര നല്‍കുന്നത് നിരവധി ഫയലുകള്‍ പരിശോധിക്കുന്നതിനുള്ള അവസരം കൂടിയാണെന്ന് അദ്ദേഹം ഈ ചിത്രത്തിന് കുറിപ്പായി ചേര്‍ത്തിട്ടുമുണ്ട് ഇതിനു പിന്നാലെ നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തത്. യാത്രയ്ക്കിടയിലും ജോലി ചെയ്യുന്ന പ്രധാനമന്ത്രിയെ വാഴ്ത്തി നിരവധി പേര്‍ രംഗത്തെത്തി.

എന്നാല്‍ ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു. മുന്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ ചിത്രങ്ങള്‍ പങ്കിട്ടാണ് കോണ്‍ഗ്രസ് അനുകൂല ഗ്രൂപ്പുകള്‍ വിമര്‍ശനം ഉയര്‍ത്തിയത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി, രാജീവ് ഗാന്ധി, പി.വി.നരസിംഹ റാവു, മന്‍മോഹന്‍ സിംഗ് തുടങ്ങിയവരുടെ ചിത്രങ്ങളാണ് അവര്‍ പങ്കുവച്ചത്. എണ്‍പതുകളില്‍ കംപ്യൂട്ടറില്‍ ജോലിയില്‍ ചെയ്യുന്ന പ്രധാനമന്ത്രിയില്‍നിന്നും പേപ്പര്‍ ഉപയോഗിക്കുന്ന പ്രധാനമന്ത്രിയിലേക്ക് രാജ്യം മടങ്ങിയോ എന്നും രാജീവ് ഗാന്ധി വിമാനത്തിനുള്ളില്‍ കംപ്യൂട്ടറില്‍ ജോലി ചെയ്യുന്ന ചിതം പങ്കുവച്ച്‌ ചിലര്‍ പരിഹസിക്കുന്നു. മന്‍മോഹന്‍സിംഗ് വിമാനത്തിനുള്ളില്‍ വാര്‍ത്താസമ്മേളനം നടത്തിയ ചിത്രങ്ങളും കോണ്‍ഗ്രസ് പങ്കിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക