വണ്ടിപ്പെരിയാര്‍ : വണ്ടിപ്പെരിയാര്‍ സത്രത്തിലെ എന്‍സിസി എയര്‍ സ്‌ട്രിപ്പില്‍ കേരളപ്പിറവി ദിനത്തില്‍ വിമാനങ്ങള്‍ വട്ടമിട്ട്‌ പറക്കും.

എയര്‍ സ്ട്രിപ്പിന്റെ നിര്‍മാണം വേഗത്തിലാക്കാനും മുഖ്യമന്ത്രി പങ്കെടുപ്പിച്ച്‌ എന്‍സിസി ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനം നടത്താനും വാഴൂര്‍ സോമന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈദ്യുതി, കുടിവെള്ളം, റോഡ് എന്നിവയും അടിയന്തരമായി സജ്ജീകരിക്കാനും നടപടിയായി. 200 കുട്ടികള്‍ക്ക് ഒരേ സമയം താമസിച്ച്‌ പരിശീലനം നേടാന്‍ കഴിയുന്ന സൗകര്യങ്ങളോടെ എന്‍സിസി ട്രെയിനിങ് സെന്ററിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. 12 ഏക്കര്‍ ആദ്യഘട്ടത്തില്‍ അനുവദിച്ചു. പിന്നീട് 15 ഏക്കര്‍കൂടി വേണമെന്ന് എന്‍സിസി ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന്‌ എത്തുന്ന കുട്ടികള്‍ക്ക് എന്‍സിസി നേതൃത്വത്തില്‍ വിമാന പറക്കല്‍ പരിശീലനം നല്‍കാനുള്ള 650 മീറ്റര്‍ നീളത്തിലുള്ള എയര്‍ സ്ട്രിപ്പിന്റെ ജോലികളാണ് പൂര്‍ത്തീകരിച്ചത്. എയര്‍ സ്ട്രിപ്പിന്റെ നീളം 1000 മീറ്ററായി ഉയര്‍ത്തുന്നതിനായി കൂടുതല്‍ വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

മൗണ്ട് എസ്റ്റേറ്റ് ബംഗ്ലാവില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി എം നൗഷാദ്, ജില്ലാ പഞ്ചായത്തംഗം എസ് പി രാജേന്ദ്രന്‍, കേരള എന്‍സിസി ഡയറക്‌ടര്‍ കേണല്‍ എസ് ഫ്രാന്‍സിസ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ എ ജി ശ്രീനിവാസന്‍, കേണല്‍ പങ്കജ് ഹബേ, ആര്‍ഡിഒ എം കെ ഷാജി, വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക