ആലപ്പുഴ: മാരാരിക്കുളത്തിനടുത്ത് ഓമനപ്പുഴയില്‍ രണ്ടു കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു.

ഓമനപ്പുഴ നാലുതൈക്കല്‍ നെപ്പോളിയന്റെ മക്കളായ അഭിജിത് (11), അനഘ (10) എന്നിവരാണ് മരിച്ചത്. ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പംകളിക്കുന്നതിനിടെയാണ് അപകടമെന്നാണു നിഗമനം. നെപ്പോളിയന്റെ വീടിനടുത്തുള്ള പൊഴിയിലാണു വൈകിട്ട് 6 മണി കഴിഞ്ഞ് കുട്ടികള്‍ വീണത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അവിടെ പുലിമുട്ട് നിര്‍മാണം നടക്കുന്നതു കാണാന്‍ കുട്ടികള്‍പോയതാകാമെന്നു കരുതുന്നു.

അപകടം നാട്ടുകാര്‍ അറിഞ്ഞത് ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ബഹളം വച്ചപ്പോഴാണ്. .

വെള്ളത്തില്‍നിന്ന്‌എടുത്തപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. കുട്ടികളുടെ മാതാവ് ആന്‍ മരിയ കുവൈത്തില്‍ നഴ്സാണ്. നെപ്പോളിയന്‍ മത്സ്യത്തൊഴിലാളിയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക