കൊച്ചി : വ്യാജ അഭിഭാഷക സെസി സേവ്യറിനെതിരെ വഞ്ചനാക്കുറ്റം നിലനില്‍ക്കുമെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.സെസിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.പ്രതിക്ക് 2019 മുതല്‍ ബാര്‍ അസോസിയേഷന്‍ മെമ്ബര്‍ഷിപ്പുണ്ട്. ലൈബ്രേറിയനായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ ജയിച്ചിരുന്നു. മെമ്ബര്‍ഷിപ് രേഖകള്‍ കാണാനില്ല. ക്രിമിനല്‍ കേസുകളില്‍ ഹാജരായ പ്രതി, അഞ്ചു കേസുകളില്‍ കമീഷണറായിപോയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.നിയമപഠനം പൂര്‍ത്തിയാക്കാതെ ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ചെയ്തു. മറ്റൊരാളുടെ നമ്ബര്‍ ഉപയോഗിച്ച്‌ അംഗത്വം നേടിയെന്നും ആരോപണമുണ്ട്. കോടതി നിര്‍ദേശം പാലിക്കാമെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടാന്‍ അന്വേഷക ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ജാമ്യാപേക്ഷ കോടതി വിധി പറയാന്‍ മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക