സൗത്ത് ആഫ്രിക്ക: കുട്ടികൾക്കായുള്ള സിനോവാക് വാക്സിൻറെ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചു. ആറു മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് നൽകാനുള്ള വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് സൗത്ത് ആഫ്രിക്കയിൽ ആരംഭിച്ചത്. ചൈനീസ് മരുന്ന് കമ്പനിയായ സിനോവാക്, സൗത്ത് ആഫ്രിക്ക ആസ്ഥാനമായുള്ള ന്യുമോലക്സ് ഗ്രൂപ്പുമായി ചേര്‍ന്നാണ് പരീക്ഷണം ആരംഭിച്ചിരിക്കുന്നത്.

കുട്ടികളില്‍ വാക്സിന്‍ ഉപയോഗിച്ചാലുണ്ടാകുന്ന സുരക്ഷ, കാര്യക്ഷമത, പ്രതിരോധ ശേഷി തുടങ്ങിയവയാണ് മൂന്നാംഘട്ടത്തില്‍ പരിശോധിക്കുക. 3നും 17നും ഇടയില്‍ പ്രായമുള്ളവരില്‍ സിനോവാകിന്‍റെ നിഷ്ക്രിയ വാക്സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് മേയ് മുതല്‍ ചൈനയില്‍ വാക്സിന്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക