കോഴിക്കോട്: മിഠായി തെരുവിലെ തീപിടുത്തം: അപകട കാരണം കെട്ടിടങ്ങളുടെ കാലപ്പഴക്കവും മതിയായ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവുമാണെന്ന് കണ്ടെത്തല്‍.ഫയര്‍ഫോഴ്‌സ് ആണ് ഇക്കാര്യം ചൂണ്ടികാട്ടിയത്. തീപിടുത്തമുണ്ടായ കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കാന്‍ ഇടുങ്ങിയ സ്റ്റെയര്‍ കേസുകളാണുള്ളത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ഉണ്ടായതായാണ് പ്രാഥമിക നിഗമനം.മിഠായി തെരുവില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപിടുത്തത്തിന്റെ കാരണം അന്വേഷിക്ക ുമെന്നും സ്ഥായിയായ പരിഹാരം കാണുമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഫയര്‍ഫോഴ്‌സ് സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക