മുംബൈ: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിയുടെ മൊബൈൽ നമ്പർ പോൺ സൈറ്റിൽ അപ് ലോഡ് ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മാസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് മുംബൈ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടുന്നത്. കുണാൽ അങ്കോൽക്കർ(26) ആണ് അറസ്റ്റിലായത്.ഇയാളുടെ അയൽവാസിയായ 21 വയസ്സുള്ള പെൺകുട്ടിയുടെ മൊബൈൽ നമ്പരാണ് പോൺ സൈറ്റിൽ അപ് ലോഡ് ചെയ്ത്. കുണാലിന്റെ പ്രണയാഭ്യർത്ഥന യുവതി നിരസിച്ചു. ഇതിനെ തുടർന്നായിരുന്നു പ്രവർത്തി. യുവതിയുടെ വീട്ടിലേക്ക് ഇയാൾ സ്ഥിരമായി സെക്സ് ടോയ്സും അയച്ചിരുന്നു.മാസങ്ങളോളം ഇയാൾ പെൺകുട്ടിയുടെ അഡ്രസിലേക്ക് ഓൺലൈനിൽ സെക്സ് ടോയ്സ് ഓർഡർ ചെയ്ത് അയച്ചുകൊണ്ടിരുന്നു. ക്യാഷ് ഓൺ ഡെലിവറി പേമെന്റ് ആയിട്ടായിരുന്നു ഓർഡർ ചെയ്തത്. പ്രണയാഭ്യാർത്ഥന നിരസിച്ചതിനെ തുടർന്ന് ഈ രീതിയിലാണ് യുവാവ് പ്രതികാരം ചെയ്തതെന്ന് പൊലീസ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക