മധ്യപ്രദേശ്: യുവതിയെ ക്രൂരമായി തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം സ്വകാര്യ ഭാഗത്ത് മുളകുപൊടി വിതറി മൃതദേഹം ഉപേക്ഷിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നടന്ന സംഭവത്തില്‍ പപ്പു ഗദേവാള്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിന് സമീപത്തു നിന്നും രക്തം പുരണ്ട വലിയ കല്ലും പൊലീസ് കണ്ടെത്തിയിരുന്നു. ഈ കല്ല് ഉപയോഗിച്ചാണ് പപ്പു യുവതിയെ തലയ്ക്കടിച്ച്‌ കൊന്നതെന്ന് പൊലീസ് പറഞ്ഞു.

കൊലപ്പെടുത്തിയ ശേഷം യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇയാള്‍ മുളക് പൊടി വിതറിയിരുന്നു. യുവതിയുടെ മൃതദേഹത്തിന് സമീപത്തു നിന്നും ഒരു കടലാസും കണ്ടെത്തിയിട്ടുണ്ട്. ‘പ്രണയത്തില്‍ വഞ്ചന’ യെന്നും വീര എന്നുമാണ് കടലാസില്‍ എഴുതിയിരിക്കുന്നത്. അറസ്റ്റിലായ പപ്പുവും കൊല്ലപ്പെട്ട യുവതിയും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ കുറച്ച്‌ കാലമായി വീര എന്ന യുവാവുമായി യുവതിക്കുള്ള അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പപ്പു പൊലീസിനോട് പറഞ്ഞു. രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ഇയാൾ കൊലപ്പെടുത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക