മുംബൈ: ട്വന്റി- 20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മോശം ഫോം പിന്തുടരുന്ന മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ സഞ്ജു സാംസണെ ഒഴിവാക്കിയാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. വിരാട് കോലി നയിക്കുന്ന ടീമില്‍ രോഹിത് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍.

കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ഛാഹര്‍, രവിചന്ദ്ര അശ്വിന്‍, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരാണ് ടീമില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രവിചന്ദ്രന്‍ അശ്വിനും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ശ്രേയസ് അയ്യര്‍, ഷര്‍ദുല്‍ ഠാക്കുര്‍, ദീപക് ഛാഹര്‍ എന്നിവരാണ് സ്റ്റാന്‍ഡ്ബൈ പ്ലെയേഴ്സ്. മുന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണി ടീമിന്റെ ഉപദേഷ്ടാവായിരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക