നെടുമ്പാശേരി :കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിശ്ചലമായിരുന്ന വിദേശ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചതോടെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ തിരക്കേറി.

ഇന്നലെ കൊച്ചിയില്‍ നിന്ന് അന്താരാഷ്ട്ര – ആഭ്യന്തര യാത്രക്കാരായി 6,089 പേരുണ്ടായിരുന്നു. ഇതില്‍ വിദേശത്തേക്ക് പോയത് 4,131 പേര്‍. സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ 395 പേരാണ് പറന്നത്. ദോഹയിലേക്ക് അഞ്ച് വിമാനങ്ങളും ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലേക്ക് നാല് വിമാനങ്ങളും ലണ്ടനിലേക്ക് ഒരു വിമാനവും സര്‍വീസ് നടത്തി. സെപ്തംബര്‍ രണ്ടുമുതല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് കൊച്ചിയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് സര്‍വീസ് പ്രഖ്യാപിച്ചു. സൗദി എയര്‍ലൈന്‍സ് ആഴ്ചയില്‍ മൂന്ന് വിമാനങ്ങള്‍ ഗള്‍ഫിലേക്ക് സര്‍വീസ് നടത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിരക്ക് കുത്തനെ കൂട്ടി

വിമാനക്കമ്ബനികള്‍

യാത്രക്കാരുടെ തിരക്കേറിയതോടെ വിദേശത്തേക്കുള്ള ടിക്കറ്റ് നിരക്ക് വിമാന കമ്ബനികള്‍ വര്‍ദ്ധിപ്പിച്ചു. സാധാരണ കൊച്ചി – ദോഹ യാത്രയ്ക്ക് 9,000 മുതല്‍ 14,000 രൂപ വരെയാണ് നിരക്ക്. ഇത് 28,000 മുതല്‍ 45,000 രൂപാ വരെയാണ് കൂട്ടിയത്. കഴിഞ്ഞ 24ന് ദോഹയിലേക്കുള്ള യാത്രയ്ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് 28,200 രൂപയും എയര്‍ ഇന്ത്യ 30,000 രൂപയുമാണ് ഈടാക്കിയത്.

: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിശ്ചലമായിരുന്ന വിദേശ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചതോടെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ തിരക്കേറി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക