ലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് സോനാ നായര്‍. തൂവല്‍ക്കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് നടി സിനിമ മേഖലയില്‍ സജീവമായത്. ഒരേസമയം സിനിമയിലും പാരമ്ബരകളിലുമായി താരത്തിന് തിളങ്ങാനും സാധിച്ചറിയുന്നു. മലയാളത്തിന് പുറമേ അന്യ ഭാഷകളിലും സജീവമായിരുന്നു താരം. നരന്‍ എന്ന ചിത്രത്തിലെ കുന്നുമ്മല്‍ ശാന്ത എന്ന കഥാപാത്രം സോനയുടെ സിനിമ കരിയറിലെ വഴിത്തിരിവായിരിന്നു. എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയ ചില സീനുകളെക്കുറിച്ച്‌ പറയുകയാണ് സോന.

നരനിലെ തന്റെ ഫസ്റ്റ് ഷോട്ട് വേലായുധന്റെ മീശയിലെ ഒരു നര കടിച്ച്‌ പറിക്കുന്നതാണ്. ഞാന്‍ വിറയ്ക്കുകയായിരുന്നു. വേറെ ഏതെങ്കിലും സീന്‍ ചെയ്തിട്ട് ഇതിലേക്ക് വരാമെന്നും അതല്ലെങ്കില്‍ എനിക്ക് പറ്റില്ലെന്നും സംവിധായകന്‍ ജോഷി സാറിനോട് ഞാന്‍ പറഞ്ഞു. എന്നാല്‍ ഇത്രയും ഭീകരമായിട്ടുള്ള സീന്‍ ആദ്യം എടുത്താല്‍ ബാക്കി എല്ലാം വളരെ എളുപ്പമായി നീ ചെയ്യുമെന്ന് പറഞ്ഞു. അങ്ങനെ അത് ചെയ്തെങ്കിലും സിനിമയില്‍ ആ സീനില്ല’ ശാന്തയ്ക്ക് അദ്ദേഹത്തോട് വലിയ ഇഷ്ടമാണ്. പുള്ളി ഉറങ്ങി കിടക്കുമ്ബോള്‍ അടുത്ത് പോയി ആസ്വദിച്ച്‌ കൊണ്ട് നില്‍ക്കുന്ന ശാന്തയാണ് സീനില്‍. അങ്ങനെ നോക്കുമ്ബോള്‍ മീശയില്‍ ഒരു നരയുണ്ട്. പതുക്കെ അത് കടിച്ചെടുക്കാനായി ചുണ്ടിന്റെ അടുത്ത് വരെ പോകും. അതായിരുന്നു ആദ്യത്തെ ഷോട്ട്.’

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പക്ഷേ അടുത്ത് വരെ ചെന്നെങ്കിലും അത് എടുക്കാതെ ശാന്ത പിന്മാറും. കാരണം അത്രയും പോസിറ്റീവിറ്റിയുള്ള കഥാപാത്രമാണ് കുന്നുമ്മല്‍ ശാന്ത. ഇങ്ങനെയുള്ള കാര്യങ്ങളൊന്നും വേലായുധന്റെ അടുത്ത് ചെയ്യുകയില്ല. എന്നാല്‍ അദ്ദേഹത്തോട് അഗാധമായ പ്രണയമുണ്ട് താനും. പിന്നെ കൈ കൊണ്ടാണ് ആ നര പറച്ചെടുക്കുന്നത്. പക്ഷേ ആ സീന്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയില്ല. അതിന്റെ കാരണം എന്താണെന്ന് അറിയില്ല

സീരിയലുകളിലൂടെ മലയാളിയുടെ മനം കവര്‍ന്ന സോന ദുരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചിരുന്നു. അതില്‍ രാച്ചിയമ്മ എന്ന ടെലിഫിലിം ഏറെ ശ്രദ്ധനേടിയിരുന്നു. 1996ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തൂവല്‍ക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമാ എന്ന കഥാപാത്രത്തെ അഭിനയിച്ചുകൊണ്ടാണ് സോന മലയാളചലച്ചിത്ര ലോകത്തേക്ക് എത്തിയത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക