കോഴിക്കോട്: ഹരിത വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. സഹപ്രവർത്തകർക്ക് തെറ്റിദ്ധാരണയുണ്ടായതിൽ ഖേദിക്കുന്നുവെന്ന് പി.കെ. നവാസ്. പാർട്ടിയാണ് പ്രധാനം, വിവാദങ്ങൾ ഇതോടെ അവസാനിക്കട്ടെയെന്നും പി.കെ. നവാസ് ഫേസ്‌ബുക്കിൽ കുറിച്ചു.

വ്യക്തിപരമായോ ലിംഗപരമായോ ആരെയും താന്‍ അധിക്ഷേപിച്ചിട്ടില്ലെന്നും സഹപ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍ , തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും പി.കെ. നവാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഖേദപ്രകടനത്തില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ത്രീകളോടും, മുതിര്‍ന്നവരോടും, കുട്ടികളോടും ബഹുമാനാദരവുകളോടെ സംസാരിക്കാനാണ് ഇത് വരെ ശീലിച്ചിട്ടുള്ളത്. ഇനിയും അങ്ങിനെ തന്നെയായിരിക്കും. എന്നാല്‍ തന്റെ സംസാരത്തില്‍ സ്ത്രീ വിരുദ്ധതയും വ്യക്തി ആക്ഷേപവും ഉണ്ടായെന്ന പരാതി സഹപ്രവര്‍ത്തകരായ ഹരിത ഭാരവാഹികള്‍ നേതൃത്വത്തിന് നല്‍കിയിരുന്നു. ഈ വിഷയത്തില്‍ നിരവധി തവണ നേതാക്കള്‍ ഉത്തരവാദിത്തപ്പെട്ടവരുമായി സംസാരിച്ചിരുന്നെങ്കിലും പ്രശ്‌നങ്ങള്‍ പരിഹാരത്തിലേക്ക് എത്തിയിരുന്നില്ലെന്നും നവാസ് വിശദീകരിച്ചു.

ഹരിത വിവാദത്തിൽ എം.എസ്.എഫ്. നേതാക്കൾക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് ലീഗ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോപണ വിധേയരായ എം.എസ്.എഫ്. നേതാക്കൾ നവമാധ്യമങ്ങളിലൂടെ ഖേദം പ്രകടിപ്പിക്കുമെന്ന തീരുമാനത്തിന് പിന്നാലെയാണ് നവാസിന്റെ പ്രതികരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക