പൂനെ: തന്റെ രണ്ടേക്കറിലെ കൃഷി ഭൂമിയില്‍ കഞ്ചാവ്​ കൃഷി ചെയ്യാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട്​ ജില്ല ഭരണകൂടത്തെ സമീപിച്ച്‌​ കര്‍ഷകന്‍. മഹാരാഷ്​ട്രയിലെ സോലാപൂരിലാണ്​ സംഭവം. കഞ്ചാവിന്​ മാര്‍ക്കറ്റില്‍ നല്ല വില ലഭിക്കും എന്നാല്‍, മറ്റു വിളകള്‍ക്ക്​ ഇവ ലഭിക്കില്ല. ഒരു കാര്‍ഷിക വിളയ്​ക്കും നിശ്ചിത വരുമാനമില്ലെന്നും അപേക്ഷയില്‍ പരാമര്‍ശിക്കുന്നു .ഇതേ തുടര്‍ന്ന് കര്‍ഷകന്‍റെ അപേക്ഷ ജില്ല ഭരണകൂടം പൊലീസിന്​ കൈമാറി. കര്‍ഷകന്‍റെ നടപടി പബ്ലിസിറ്റി സ്​റ്റണ്ടാണെന്നും പൊലീസ്​ പറഞ്ഞു. ​

സോലാപൂരിലെ മൊഹോര്‍ ​തഹസില്‍ പ്രദേശത്തെ കര്‍ഷകനായ അനില്‍ പട്ടീലാണ്​ ജില്ല കളക്​ടര്‍ക്ക്​ അപേക്ഷ നല്‍കിയത്​. കൃഷി ഉപജീവന മാര്‍ഗമായി സ്വീകരിക്കുന്നവര്‍ക്ക്​ വന്‍ നഷ്​ടം നേരിടു​ന്നുവെന്നും ഇതുമായി മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു . എന്നാല്‍ നാര്‍ക്കോട്ടിക്​ ഡ്രഗ്​സ്​ ആന്‍ഡ്​ സൈകോത്രോപിക്​ സബ്​സ്റ്റന്‍സ്​ (എന്‍.ഡി.പി.എസ്​) നിയമപ്രകാരം കഞ്ചാവ്​ കൃഷി നിരോധിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക്​ തുച്ഛമായ വില ലഭിക്കുന്നതിനാല്‍ കൃഷിയുമായി മുന്നോട്ടുപോകുന്നവര്‍ വന്‍ പ്രതിസന്ധിയിലാകുന്നു. മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടുന്നില്ല. പഞ്ചസാര ഫാക്​ടറികള്‍ കരിമ്പ്​ എടുക്കു​ന്നുണ്ടെങ്കിലും പണം നല്‍കുന്നില്ല. കഞ്ചാവ്​ കൃഷിയില്‍ നിന്ന്​ വന്‍ ​വില ലഭിക്കും. അതിനാല്‍ തന്റെ രണ്ടേക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യാന്‍ അനുവാദം നല്‍കണം”.

കഞ്ചാവ്​ കൃഷിയുമായി ബന്ധപ്പെട്ട്​ കേസ്​ രജിസ്റ്റര്‍​ ചെയ്​താല്‍ ഭരണകൂടത്തിനായിരിക്കും ഉത്തരവാദിത്തമെന്നും കര്‍ഷകന്‍ കൂട്ടിച്ചേര്‍ത്തു. അതെ സമയം പബ്ലിസിറ്റി സ്റ്റണ്ടിന്​ വേണ്ടിയാണ്​ കര്‍ഷകന്‍റെ അപേക്ഷയെന്നും കഞ്ചാവ്​ കൃഷി ചെയ്​താല്‍ കര്‍ഷകനെതിരെ നടപടി സ്വീകരിക്കുമെന്നും മൊഹോള്‍ പൊലീസ്​ സ്​റ്റേഷനിലെ മുതിര്‍ന്ന ഇന്‍സ്​പെക്​ടറായ അശോക്​ സെയ്​കാര്‍ മുന്നറിയിപ്പ് നല്‍കി .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക