കൊച്ചി; കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിപണി കീഴടക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

വീട്ടിലിരുന്ന് സാധനങ്ങള്‍ വാങ്ങുന്നതിനായി വി ഭവന്‍ എന്ന പേരില്‍ ഇ കൊമേഴ്സ് ആപ്പ് പുറത്തിറക്കുകയാണ്. സംസ്ഥാനത്തെ ലക്ഷകണക്കിന് കച്ചവട സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ടാവും ആപ്പ് എത്തുക. സെപ്റ്റംബര്‍ 15 മുതല്‍ ഉപഭോക്താക്കള്‍ക്ക് ആപ്പിന്റെ സേവനം ഉപയോഗപ്പെടുത്താനാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വി ഭവന്‍ ആപ്പിലൂടെ ഉപഭോക്താവിന് ഇഷ്ടാനുസരണം ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. ഡെലിവറി സംവിധാനം വഴി സാധനങ്ങള്‍ വീട്ടിലെത്തുകയും ചെയ്യും. ഇലക്‌ട്രോണിക്‌സ്, ടെക്‌സ്റ്റൈല്‍സ്, സ്റ്റേഷനറി തുടങ്ങിയവയെല്ലാം വ്യാപാരികള്‍ക്ക് ആപ്പ് വഴി വില്‍പ്പന നടത്താം.

സ്വന്തം പരിസരത്തിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന രീതിയിലാണ് ആപ്പിന്റെ പ്രവര്‍ത്തനം. 10 കുറിയര്‍ കമ്ബനികളും സേവനത്തിന്റെ ഭാ​ഗമാണ്. 12 ലക്ഷം കച്ചവടക്കാര്‍ സംവിധാനത്തിന്റെ ഭാ​ഗമാകും എന്നാണ് വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ കണക്കുകൂട്ടല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക