കാബൂള്‍; കാബൂള്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര വിലക്കി അമേരിക്കയും ബ്രിട്ടണും.സുരക്ഷാഭീഷണിയുള്ളതിനാലാണ് അമേരിക്ക യാത്ര വിലക്കിയത്.

ബ്രിട്ടണും പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ നിലവിലുള്ളവര്‍ മടങ്ങിപ്പോകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറുന്ന സാഹചര്യത്തിലാണ് പ്രധാന മന്ത്രിയുടെ നിര്‍ദേശം. അഫ്ഗാന്‍ വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ 11 മണിക്ക് സര്‍വകക്ഷി യോഗം ചേരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക