പാലക്കാട്: പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച്‌ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികന്‍ മരിച്ചു. വടക്കന്തറ സ്വദേശി അബ്ദുള്‍ വഹാബാണ് മരിച്ചത്. ഓഗസ്റ്റ് 14നാണ് പാലക്കാട് വടക്കന്തറയില്‍ വച്ചാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ വഹാബ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലമ്പുഴ സ്റ്റേഷനിലെ എഎസ്‌ഐ ഗിരീഷിന്റെ കാറിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ പൊലീസുകാരനെതിരെ കേസെടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക