തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വാഹനം പൊളിക്കല്‍ നയം വന്‍കിട വാഹന മുതലാളിമാരെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്ന് മന്ത്രി ആന്റണി രാജു. നയം അശാസ്ത്രീയമാണെന്നും പ്രായോഗികമല്ലെന്നും ഗതാഗത മന്ത്രി പ്രതികരിച്ചു.

തലവേദന വന്നാല്‍ കഴുത്തുവെട്ടി കളയുകയല്ല മാര്‍ഗം. 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഓടുന്നത് തന്നെ കുറവായിരിക്കും. അവ പൊളിച്ച്‌ പുതിയത് വാങ്ങിക്കുന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. പരിസ്ഥിതി സൗഹൃദമാക്കാനാണ് പുതിയ നയമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. പരിസ്ഥിതി സൗഹൃദമാക്കണമെങ്കില്‍ വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറ്റാനാണ് തീരുമാനിക്കേണ്ടത്. കേന്ദ്രത്തിന്റെ തീരുമാനം പൊതുഗതാഗത രംഗത്തും സ്വാകാര്യവ്യക്തികള്‍ക്കും ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക