കരിപ്പൂര്‍ :കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച യുഎഇ വിമാന സര്‍വീസുകള്‍ വ്യാഴാഴ്ച പുനരാരംഭിച്ചു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് യാത്രാനുമതി. വ്യാഴാഴ്ച പുലര്‍ച്ചെ 3.30ന് കരിപ്പൂരില്‍നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനത്തില്‍ 13 പേര്‍ മാത്രമാണുണ്ടായിരുന്നത്. യുഎഇയില്‍നിന്ന് രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് യാത്രാനുമതി.

കഴിഞ്ഞ ഏപ്രില്‍ 24നാണ് ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള യാത്രയ്ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇളവ് മുതലെടുത്ത് വിമാന കമ്ബനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. 28,000 മുതല്‍ 37,000 രൂപ വരെയാണ് നിരക്ക്. ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് നിരക്കില്‍ ഒന്നാമത്, 37,000 രൂപ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫ്ലൈ ദുബായ് –-31,000, എയര്‍ അറേബ്യ–- 29,000. ചുരുങ്ങിയ നിരക്കുണ്ടായിരുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസും 28,000 രൂപവരെ കുത്തനെ കൂട്ടി.

നിയന്ത്രണങ്ങളോടെയാണെങ്കിലും സര്‍വീസ് പുനരാരംഭിച്ചത് പ്രവാസികള്‍ക്ക് ആശ്വാസമായി. നേരത്തെ ഖത്തര്‍ വഴി മാത്രമായിരുന്നു യാത്രാനുമതി. അല്ലെങ്കില്‍ യൂറോപ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ വഴി പോകണം. ഇതിന് ലക്ഷത്തിന് മുകളിലായിരുന്നു ചെലവ്. അടുത്ത ഘട്ടം തദ്ദേശീയ വാക്സിന്‍ എടുത്തവര്‍ക്കും യാത്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക