സുഹൃത്തും ഗായികയുമായ മയോണിയുടെ ഗ്ലാമർ ചിത്രം പങ്കുവെച്ച് ഗോപി സുന്ദർ; അമ്പരന്ന് ആരാധകർ: വിശദാംശങ്ങളും, ചിത്രവും വാർത്തയോടൊപ്പം
സുഹൃത്തും ഗായികയുമായ മയോനിയുടെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച് സംഗീതസംവിധായകൻ ഗോപിസുന്ദർ. ലവ് ഇമോജിക്കൊപ്പമാണ് ഗോപി മയോനിയുടെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.
അപ്ഡൗണ്‍ എന്ന ക്യാപ്ഷനോടെ മയോനി പങ്കുവച്ച ചിത്രമാണ് ഗോപി സ്നേഹത്തില്‍ ചാലിച്ച ഇമോജിക്കൊപ്പം സ്റ്റോറിയായി പങ്കുവച്ചത്. അടുത്ത സുഹൃത്തുക്കളായ ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങളിലെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്പോള്‍ അത് സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. തലകീഴായി കിടക്കുന്ന മയോനിയുടെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.