ഡല്‍ഹി: കോവിഡ് വ്യാപനം തുടരുന്നതിനിടെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. മൂന്നാം തരംഗ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉത്സവകാലത്ത് ജനക്കൂട്ടം ഒഴിവാക്കണ മെന്നും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കരുത്. കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാന ചിഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരിക്കുന്നത്.

ഓണം,മുഹറം,ജന്മാഷ്ടമി തുടങ്ങിയ ആഘോഷങ്ങള്‍ക്ക് ഇളവ് നല്‍കരുതെന്ന് കത്തില്‍ പറയുന്നു. കോവിഡ് വ്യാപനം രൂക്ഷമാകാന്‍ സാധ്യതയുള്ളതായും കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് കേന്ദ്ര സംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തിയത്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ കേരളത്തിന് വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍.കേരളത്തില്‍ കോവിഡ് പരിശോധനകള്‍ കാര്യക്ഷമമല്ലെന്നും കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച്‌ കണ്ടെയ്ന്‍മെന്റ് സോണുകളില്ല. ഗാര്‍ഹിക നിരീക്ഷണവും ചികിത്സയും ഫലപ്രദമല്ല. സമ്ബര്‍ക്ക പട്ടിക തയ്യാറാക്കല്‍ കാര്യക്ഷമമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക വിലയിരുത്തല്‍ റിപ്പോര്‍ട്ട് കേന്ദ്ര സംഘം ആരോഗ്യമന്ത്രാലയത്തിന് കൈമാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക