നൃത്ത ഗുരു നിഷാ ഗിൽബർട്ടിനെ ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് നൽകി ലയൺസ് ക്ലബ് ചെന്നൈ അമുദൂർ അസോസിയേറ്റ് ആദരിക്കുന്നു. ഭരതനാട്യം ഉൾപ്പെടെയുള്ള ശാസ്ത്രീയ നൃത്ത രൂപങ്ങളുടെ പ്രചരണാർത്ഥം അവർ നൽകുന്ന സേവനങ്ങൾ കണക്കിലെടുത്താണ് ഈ അംഗീകാരം നൽകുന്നത്.മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നൂപുർ സ്കൂൾ ഓഫ് ഡാൻസ് എന്ന പ്രശസ്ത നൃത്ത വിദ്യാലയത്തിലെ സ്ഥാപക കൂടിയായ നിഷ പ്രശസ്ത നർത്തകി കലാമണ്ഡലം സുധയുടെ ശിക്ഷണത്തിലാണ് തൻറെ നൃത്ത വിദ്യാഭ്യാസമാരംഭിച്ചത്.

കുട്ടികൾ മുതൽ പ്രായമായവർ വരെ നൃത്തം അഭ്യസിക്കുന്ന നൂപുർ സ്കൂൾ ഓഫ് ഡാൻസിൽ നൃത്തം അഭ്യസിക്കുന്നവരിൽ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ മുതൽ പ്രഗൽഭരായ അഭിഭാഷകർ, മാധ്യമപ്രവർത്തകർ വ്യവസായികൾ എന്നിവർ ഉൾപ്പെടുന്നു. നൃത്ത വിദ്യാഭ്യാസത്തിന് അപ്പുറം വിവിധങ്ങളായ സാമൂഹ്യ ഇടപെടലുകളും ഈ സ്ഥാപനം നടത്തുന്നുണ്ട്. കോവിഡ് പ്രതിരോധ രംഗത്തും ഇവർ സജീവമായ പ്രവർത്തനങ്ങളുമായി മുൻനിരയിലുണ്ടായിരുന്നു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനുള്ള പോരാട്ട മുഖങ്ങളിലും നിഷാ ഗിൽബർട്ട് എന്ന നൃത്ത അധ്യാപിക എന്നും മുൻനിരയിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു നൃത്ത കലാകാരി എന്നതിനപ്പുറം നിഷ, മുംബൈ ജാലകം എന്ന ഓൺലൈൻ മാധ്യമത്തിലെ കോളമിസ്റ്റ് കൂടിയാണ്. ഒരു തീയേറ്റർ ആർട്ടിസ്റ്റ് എന്ന നിലയിലും നിഷയ്ക്ക് തൻറെ വ്യക്തിമുദ്ര കലാരംഗത്ത് പതിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. സുരാസുവിൻറെ വിശ്വരൂപം എന്ന നാടകത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് ഈ നർത്തകിയാണ്. പേരറിവാളൻ എന്ന നാടകത്തിലെ സാമൂഹിക പ്രവർത്തകയുടെ കഥാപാത്രവും ഇവർക്ക് പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത ഒന്നാണ്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക