രാമപുരം ഉപജില്ലയിലെ വിദ്യാർത്ഥികൾക്കും , അധ്യാപകർക്കും, ഓഫീസിലെ സഹപ്രവർത്തർക്കും, മാതാപിതാക്കൾക്കും രക്ഷകർത്താവായും , ടീച്ചർ അമ്മയായും മേരിക്കുട്ടി ടീച്ചർ പ്രിയങ്കരിയായിരുന്നു. ഉപജില്ലയിലെ എല്ലാ സ്കൂളുകളുമായി നല്ലൊരു ആത്മബന്ധം ചുരുങ്ങിയ കാലഘട്ടം കൊണ്ട് നേടിയെടുത്തു. 24 വർഷത്തെ സേവനം പൂർത്തിയാക്കി ഇന്നലെ പടി ഇറങ്ങുമ്പോൾ അനേകം അധ്യാപകരുടെയും , വിദ്യാർത്ഥികളുടെയും, മനസ്സിൽ നിന്നും മായാത്ത ഒരു വ്യക്തിത്വത്തിൻ്റെ ഓർമ്മയായി ടീച്ചർ അമ്മ ഉണ്ടാകും. റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ആൻ്റണി ജോസഫാണ് ഭർത്താവ്.മക്കൾ – ഷാരുമോൾ, ഫെബിൻ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക