മഴയും സ്വപ്നങ്ങളും കൂടിയ ഒരു പ്രണയ കാഴ്ച, “ചുവരിന്ദ്രനീല മേഘം” എന്ന പുതിയ ഒരു ഗാനത്തെ ഈ വാലന്റൈൻസ് ദിനത്തിൽ പരിചയപ്പെടാം. ഈ പാട്ടിന്റെ ഹൃദ്യമായ വരികൾ രചിച്ചതും ഇമ്പമുള്ള സംഗീതം പകർന്നിരിക്കുന്നതും ശ്രുതി മധുരമായി ആലപിച്ചിരിക്കുന്നതും ദിലീപ് വിശ്വൻ ആണ്. കീബോർഡ് പ്രോഗ്രാമിംഗ് നിർവഹിച്ചിരിക്കുന്നത് അജീഷ് പ്രഭാകറും, പുല്ലാംകുഴൽ വായിച്ചിരിക്കുന്നത് അബി ജോസഫും റിഥം പ്രോഗ്രാമിംഗ് നടത്തിയിരിക്കുന്നത് പ്രസീദ് പി വൈയുമാണ്. നമ്മൾ എപ്പോഴും മനസ്സിൽ ചേർത്ത് പിടിക്കുന്ന ഗൃഹാതുരത്വത്തിന്റെ ഓർമകളിലേക്ക് ഈ പാട്ട് നമ്മളെ കൂട്ടി കൊണ്ട് പോകും. നിങ്ങൾ കേട്ട് നോക്കൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക