ചെറുകിട സംരംഭകർക്കായി നരേന്ദ്രമോദി സർക്കാർ ആവിഷ്‌കരിച്ച വായ്പ പദ്ധതിയാണ് മുദ്രാ ലോണ്‍. ജാമ്യമോ ഈടോ ഇല്ലാതെ ഇതിലൂടെ അർഹരായവർക്ക് വായ്പ ലഭിക്കും. ലളിതമായ തവണ വ്യവസ്ഥകളില്‍ ഉചിതമായ കാലയളവില്‍ വായ്പ അടച്ചു തീർക്കാമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. എടുത്ത പണത്തിനു മാത്രം പലിശ നല്‍കിയാല്‍ മതിയാവും. വായ്പ അനുവദിക്കുമ്ബോള്‍ ലഭിക്കുന്ന മുദ്രാ കാർഡ് കൊണ്ട് ആവശ്യാനുസരണം എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കുകയും ചെയ്യാം.

എങ്ങനെ ലഭിക്കും?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവിലുള്ള സംരംഭങ്ങള്‍ക്കും വായ്പ ലഭിക്കും. പുതിയ സംരംഭകർ ജില്ലാ വ്യവസായ ഓഫീസ് വഴിയോ അക്ഷയ കേന്ദ്രം വഴിയോ അപേക്ഷിക്കണം. ഉദ്യോഗ് ആധാർ അല്ലെങ്കില്‍ എംഎസ്‌എംഇ ലൈസൻസ് എടുത്തിരിക്കണം. പഞ്ചായത്ത് / മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ ലൈസൻസ് നിർബന്ധമാണ്. പദ്ധതിയുടെ 70%- 80% ശതമാനം വരെ ബാങ്കില്‍ നിന്നും ലഭിക്കും. ബാക്കി തുക സംരംഭകർ മുടക്കണം.

മുദ്ര ലോണ്‍ മൂന്ന് വിധം

1. ശിശു ലോണ്‍- 50,000 രൂപ വരെ

2. കിഷോർ ലോണ്‍- 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ

3. തരുണ്‍ ലോണ്‍- 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ

ആർക്കാണ് വായ്പ ലഭിക്കുക? ഉല്‍പ്പന്ന നിർമാണം, സേവന മേഖല, വ്യാപാര- വാണിജ്യ മേഖല, ഡയറി, മീൻ-കോഴി- തേനിച്ച വളർത്തല്‍, പട്ടു വ്യവസായം മുതലായ സംരംഭങ്ങള്‍ക്ക് വായ്പ ലഭിക്കും. വനിതാ- പട്ടികജാതി സംരംഭകർക്ക് പദ്ധതിയില്‍ മുൻഗണനയുണ്ട്.

അപേക്ഷിക്കേണ്ടത്: http://www.mudra.org.in -ലും അടുത്തുള്ള പൊതുമേഖല ബാങ്കുകളിലും ഷെഡ്യൂള്‍സ് ബാങ്കുകളിലും വിശദാംശങ്ങള്‍ ലഭിക്കും

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക