തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന ആവശ്യം ഇന്ന് നിയമസഭയില്‍ അടിയന്തരപ്രമേയമായി പ്രതിപക്ഷം കൊണ്ടു വരും.

ഇതു കൂടാതെ നിയമസഭയ്ക്ക് പുറത്ത് കോണ്‍ഗ്രസും ബഹുജന സംഘടനകളും പ്രതിഷേധം സംഘടിപ്പിക്കും. രാജിയില്ലാതെ പിന്നോട്ടില്ലെന്ന് കെപിസിസി പറയുമ്ബോള്‍ ശിവന്‍കുട്ടി മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന് സിപിഎമ്മും വ്യക്തമാക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടൊപ്പം മരം മുറിക്കല്‍ വിവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സഭയില്‍ ഉണ്ടാകും. ഗതാഗത-ഫിഷറീസ് വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചകളും ഇന്ന് സഭയില്‍ നടക്കും. മലപ്പുറം ജില്ലയില്‍ കൂടുതല്‍ പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കണമെന്ന് എം കെ മുനീര്‍ ശ്രദ്ധ ക്ഷണിക്കലിലൂടെ ഉന്നയിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക