ന്യൂഡല്‍ഹി: ഇന്ത്യയും യുഎഇയും തമ്മിലുള്ള വിമാന സര്‍വീസ് ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ നിര്‍ത്തിവച്ചതായി യുഎഇ ദേശീയ വിമാനക്കമ്ബനിയായ ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് യുഎഇ സര്‍ക്കാര്‍ ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്ന് എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. നേരത്തെ യുഎഇയുടെ രണ്ടാമത്തെ മുന്‍നിര വിമാനക്കമ്ബനിയായ ഇത്തിഹാദ് എയര്‍വേയ്‌സ് ജൂലൈ 31 വരെയും പിന്നീട് ആഗസ്ത് രണ്ടുവരെയും ഇന്ത്യ-യുഎഇ വിമാന സര്‍വീസ് നിരോധിച്ചിരുന്നു.

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് വിലക്ക് വീണ്ടും നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുഎഇയുടെ ഏറ്റവും പുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ ഇന്ത്യയില്‍നിന്ന് യുഎഇയിലേക്കും ഇത്തിഹാദിന്റെ മറ്റ് ശൃംഖലയിലേക്കുമുള്ള യാത്ര മറ്റൊരു അറിയിപ്പ് ലഭിക്കുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. ഇന്ത്യയില്‍നിന്ന് യാത്രക്കാരെ കയറ്റാന്‍ ഇത്തിഹാദിനെ അനുവദിക്കില്ല. യുഎഇ പൗരന്‍മാര്‍, നയതന്ത്ര ദൗത്യങ്ങള്‍, ഔദ്യോഗിക പ്രതിനിധികള്‍, ഗോള്‍ഡന്‍ റെസിഡന്‍സ് ഹോള്‍ഡര്‍മാര്‍ യുഎഇ പ്രവേശന നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇവരെ ക്വാറന്റൈന്‍ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും പ്രവേശിപ്പിക്കുകയെന്ന് വക്താവ് പറഞ്ഞു. ഇത്തിഹാദ് ഇന്ത്യയിലേക്കും യുഎഇയിലേക്കും തിരിച്ചുമുള്ള കാര്‍ഗോ വിമാനസര്‍വീസ് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി etihad.com/destinationguide, മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അല്ലെങ്കില്‍ +971 600 555 666 (യുഎഇ) ഇത്തിഹാദ് എയര്‍വേയ്‌സില്‍ ബന്ധപ്പെടുക. മറ്റ് പ്രാദേശിക ഇത്തിഹാദ് കോണ്‍ടാക്റ്റ് സെന്ററുകളുടെ ലിസ്റ്റ് etihad.com/contacts ല്‍ ലഭ്യമാണ്.

ട്രാവല്‍ ഏജന്റ് വഴി ടിക്കറ്റ് വാങ്ങിയ യാത്രക്കാര്‍ സഹായത്തിനായി ടിക്കറ്റ് വാങ്ങിയ ഏജന്‍സിയുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമ്ബോള്‍ ഞങ്ങള്‍ യാത്രക്കാരെ അറിയിക്കും. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഇത്തിഹാദ് ഖേദിക്കുന്നതായും എയര്‍ലൈന്‍സ് വക്താവ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക