പത്തനംതിട്ട: ശബരിമലയില്‍ ട്രാക്ടര്‍ മറിഞ്ഞ് അപകടം. പാണ്ടി താവളത്തിന് സമീപമുള്ള മാഗുംണ്ട അയ്യപ്പ നിലയത്തിന് മുന്‍പിലാണ് അരി കയറ്റി വന്ന ട്രാക്ടര്‍ മറിഞ്ഞത്. അപകടത്തില്‍ പരുക്കേറ്റ ഏഴ് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവര്‍ അടക്കം എട്ടുപേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. അരി കയറ്റിവന്ന ട്രാക്ടറാണ് മറിഞ്ഞത്. ആരുടെയും പരുക്ക് ഗുരുതരമല്ല.

അതേസമയം, അസാധാരണമായ തീര്‍ഥാടനപ്രവാഹത്തിന് സാക്ഷ്യംവഹിച്ച നാല്‍പത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാലതീര്‍ഥാടനത്തിന് നാളെ സമാപനം. മണ്ഡലപൂജ ദിവസമായ നാളെ(ഡിസംബര്‍ 27) രാത്രി ഹരിവരാസനം പാടി നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക