ഡല്‍ഹി: കേരളത്തിലെ കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ആരോഗ്യമന്ത്രാലയം. സംസ്ഥാനത്തെ ഏഴുജില്ലകളില്‍ അതീവ വ്യാപനമാണെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തി. രാജ്യത്ത് കൊവിഡ് വ്യാപനം കൂടിയ 22 ജില്ലകളില്‍ ഏഴും കേരളത്തിലാണ്. കേരളത്തിലെ പത്ത് ജില്ലകളില്‍ 10 ശതമാനത്തിനു മുകളിലാണ് രോഗസ്ഥിരീകരണ നിരക്ക്.

രാജ്യത്ത് 22 ജില്ലകളിലാണ് കൊവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നത്. ഇതില്‍ ഏഴെണ്ണം കേരളത്തിലാണ്. മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം ഉള്‍പ്പെടെ രോഗവ്യാപനം കൂടുതലുള്ളത്. വ്യാപനം കൂടുതലുള്ള ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കരുതെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തില്‍ വൈറസ് പെരുകുന്നത് പ്രധാന ആശങ്കയാണ്. കൂടുതല്‍ വകഭേദങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കണം. ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളും അനുവദിക്കരുത്, രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക